യുപിയില്‍ മടങ്ങിയെത്തിയ 1230 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ്
Friday, May 22, 2020 1:07 AM IST
ലക്നോ: മറ്റു സംസ്ഥാനങ്ങളില്‍നിന്നു യുപിയില്‍ മടങ്ങിയെത്തിയ 1230 അതിഥി തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇരുപതു ലക്ഷത്തോളം അതിഥി തൊഴിലാളികളാണു യുപിയില്‍ മടങ്ങിയെത്തിയത്. ഇതില്‍ 5.42 ലക്ഷം പേര്‍ക്കു പരിശോധന നടത്തി. ഇതില്‍ 1230 പേര്‍ക്കാണു രോഗം കണ്ടെത്തിയത്. 46000 പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.
ബാരാബങ്കി യുപിയിലെ കോവിഡ് ഹോട്ട്സ്പോട്ടായി മാറി. ജില്ലയില്‍ പരിശോധന നടത്തിയ 245 സാംപിളുകളില്‍ 95 എണ്ണം പോസിറ്റീവായി. ഇതില്‍ 49 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നു മടങ്ങിയെത്തിയവരാണ്. ആറു രോഗികളുമായുള്ള സമ്പര്‍ക്കം വഴി 46 പേര്‍ക്കുകൂടി രോഗം പകര്‍ന്നു. യുപിയില്‍ ഇന്നലെ 181 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 5356 ആയി. 127 പേര് മരിച്ചു. 3099 പേര് രോഗമുക്തി നേടിയത് ആശ്വാസമായി.