ജൂൺ ഒന്നുമുതൽ 200 ട്രെയിനുകൾ കൂടി
Thursday, May 21, 2020 12:02 AM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സി​ൽ 200 ട്രെ​യി​നു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു. നോ​ണ്‍ എ​സി കോ​ച്ചു​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ​ർ​വീ​സു​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഓ​ണ്‍ലൈ​നി​ലൂ​ടെ മാ​ത്ര​മേ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​വൂ. ട്രെ​യി​നു​ക​ളു​ടെ ഷെ​ഡ്യൂ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നു ഐ​ആ​ർ​സി​ടി​സി അ​റി​യി​ച്ചു.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള ശ്ര​മി​ക് എ​ക്സ്പ്ര​സു​ക​ൾ​ക്കു പു​റ​മേ മേ​യ് 12 മു​ത​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു 15 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ച്ചി​രു​ന്നു. എ​സി കോ​ച്ചു​ക​ൾ മാ​ത്ര​മു​ള്ള രാ​ജ​ധാ​നി എ​ക്സ്പ്ര​സു​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പ​മാ​ണ് 200ൽ ​അ​ധി​കം ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ശ്ര​മി​ക് ട്രെ​യി​നു​ക​ളി​ലും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളിലും ഏ​ർ​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന​ക​ൾ ഇ​തി​ലും ബാ​ധ​ക​മാ​കും. കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കു​ക​യി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന​തും മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ബ​ന്ധ​ന​ക​ളി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.