കോവിഡ്-19 പ്രതിരോധം : വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി പ്രധാനമന്ത്രി ച​ർ​ച്ച ന​ട​ത്തി
Thursday, April 9, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി വീ​ഡി​യോ കോ​ണ്‍ഫ​ൻ​സിം​ഗി​ലൂ​ടെ ച​ർ​ച്ച ന​ട​ത്തി. കോ​വി​ഡി​ന് മു​ന്പും ശേ​ഷ​വു​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ഒ​റ്റ​യ​ടി​ക്ക് ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി​യ​താ​യി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ബി​ജെ​ഡി എം​പി പി​നാ​കി മി​ശ്ര​ പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 14ന് ​ശേ​ഷ​വും ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടു​ന്ന കാ​ര്യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നാ​ണു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞ​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ഉ​ൾപ്പെടെയു​ള്ള വി​ഷ​യ​ങ്ങ​ൾ കോ​ണ്‍ഗ്ര​സ് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. റാ​ബി വി​ള​ക​ളു​ടെ വി​ള​വെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ഷ​ക​രെ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ല്ലാ​വി​ധ വ​ള​ങ്ങ​ൾ​ക്കു​മു​ള്ള നി​കു​തി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധീ​ർ ര​ഞ്ജ​ൻ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


കേ​ന്ദ്ര ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ, ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​മാ​രും കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എം​പി​മാ​രോ​ട് വി​ശ​ദീ​ക​രി​ച്ചു. വ്യ​ക്തി​ഗ​ത സു​ര​ക്ഷ സം​വി​ധാ​ത്തി​ന്‍റെ (പി​പി​ഇ) ദൗ​ർ​ല​ഭ്യം തുടങ്ങി ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​കൾ വരെ എം​പി​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചു.

രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്, എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ, സി​പി​എം എം​പി എ​ള​മ​രം ക​രീം, സ​മാ​ജ് വാ​ദി പാ​ർ​ട്ടി എം​പി രാം ​ഗോ​പാ​ൽ യാ​ദ​വ്, ബി​എ​സ്പി എം​പി സ​തീ​ഷ് മി​ശ്ര, എ​ൽ​ജെ​പി എം​പി. ചി​രാ​ഗ് പ​സ്വാ​ൻ, ഡി​എം​കെ എം​പി ടി.​ആ​ർ ബാ​ലു, ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എം​പി സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ, ജെ​ഡി​യു എം​പി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, ബി​ജെ​പി എം​പി പി​നാ​കി മി​ശ്ര, ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റാ​വ​ത്ത്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി സു​ദീ​പ് ബ​ന്ദോ​പാ​ധ്യാ​യ തു​ട​ങ്ങി​യവ​രാ​ണ് പ്ര​ധാന​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.