ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്ക​രു​ത്: കേ​ന്ദ്രസർക്കാർ
Thursday, April 9, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ക​ത്ത​യ​യ്ക്കു​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് ന​മ്മു​ടെ പോ​രാ​ളി​ക​ളെ​ന്നു നി​രീ​ക്ഷി​ച്ച കോ​ട​തി, അ​വ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ വ്യ​ക്തി സം​ര​ക്ഷി​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്രം നി​ല​പാട​റി​യി​ച്ച​ത്. ഇ​വ വാ​ങ്ങു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​താ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ്ത​ഗി ചൂ​ണ്ടി​ക്കാ​ട്ടി. ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​മെ​ന്നും ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.