കോവിഡ് കടക്കാതെ നാഗാലാൻഡ്, ത്രിപുര, മേഘാലയ, സിക്കിം സംസ്ഥാനങ്ങൾ
Tuesday, April 7, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വ്യാ​പ​നം മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നെ​ന്ന വാ​ർ​ത്ത​ക​ൾ പ​ര​ക്കു​ന്ന​തി​നി​ടെ, കൊ​റോ​ണ വൈ​റ​സി​നു പി​ടി​കൊ​ടു​ക്കാ​തെ രാ​ജ്യ​ത്തെ ചി​ല വ​ട​ക്കു കി​ഴ​ക്ക് സം​സ്ഥാ​ന​ങ്ങ​ൾ. നാ​ഗാ​ലാ​ൻ​ഡ്, ത്രി​പു​ര, മേ​ഘാ​ല​യ, സി​ക്കിം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​തു​വ​രെ ഒ​രു കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ന്ന​ത്.

ആ​സാ​മി​ൽ 24 കേ​സു​ക​ളും മ​ണി​പ്പൂ​രി​ൽ ര​ണ്ടും മി​സോ​റാം അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ കേ​സു​ം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്-19 ആദ്യം പ്രത്യക്ഷപ്പെട്ട ചൈ​ന​യോ​ട് ചേ​ർ​ന്നു​ള്ള ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാണിവ.


കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ദാ​ദ്ര ആ​ൻ​ഡ് നാ​ഗ​ർ ഹ​വേ​ലി, ഡ​മാ​ൻ ഡ്യൂ, ​ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ ആ​ർ​ക്കും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.