ഗർഭിണി അടക്കം ഏഴ് മലയാളി നഴ്സുമാർക്കു കോവിഡ്
ഗർഭിണി അടക്കം ഏഴ് മലയാളി നഴ്സുമാർക്കു കോവിഡ്
Monday, April 6, 2020 12:24 AM IST
ന്യൂ​ഡ​ല്‍ഹി: ഗ​ർ​ഭി​ണി അ​ട​ക്കം ഏഴ് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കു കോ​വി​ഡ് ബാ​ധ. ഡ​ല്‍ഹി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലു​ള്ള കാ​ൻ​സ​ർ ഇ​ന്‍സ്റ്റി​റ്റ്യൂട്ടി​ലെ ഏഴ് മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ക്കാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി. എ​ന്നാ​ൽ, ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രാ​യി​ട്ടും സ​ര്‍ക്കാ​ര്‍ ത​ങ്ങ​ളെ തി​രി​ഞ്ഞുനോ​ക്കു​ന്നി​ല്ലെ​ന്നു ഇവര്‍ പ​രാ​തി​പ്പെ​ടു​ന്നു.

ഷാ​ഹ്ദ്ര​യി​ലെ ജി​ടി​ബി ആ​ശു​പ​ത്രി കാ​മ്പ​സി​നു​ള്ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​ന്‍സ​ര്‍ ഇ​ൻ​സ്റ്റി​റ്റ്യൂട്ടിലെ ഡോ​ക്ട​ര്‍ക്കാ​ണ് ആ​ദ്യം കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വി​ല്‍നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജോ​ലി ചെ​യ്ത കാ​ന്‍സ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ലെ മ​റ്റൊ​രു ഡോ​ക്ട​ര്‍ക്കും ഏഴ് ന​ഴ്സു​മാ​ര്‍ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു പു​റ​മെ ആ​ശു​പ​ത്രി​യി​ലെ ഇ​രു​പ​തി​ല​ധി​കം ജീ​വ​ന​ക്കാ​രെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍ന്ന് ക്വാ​റ​ന്‍റൈനി​ലാ​ക്കി​. പ​രി​ശോ​ധ​ന ന​ട​ക്കാ​ത്ത​തി​നാ​ല്‍ ഇ​വ​രി​ല്‍ എ​ത്ര​പേ​ര്‍ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടെ​ന്ന​തി​ല്‍ സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല.


അ​തേ​സ​മ​യം, നി​സാ​മു​ദീ​നി​ലെ മ​ര്‍ക്ക​സി​ല്‍നി​ന്നും ഒ​ഴി​പ്പി​ച്ച​വ​ര്‍ക്കൊ​പ്പ​മാ​ണ് രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ ത​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്ന പ​രി​ഗ​ണ​ന ന​ല്‍കു​ന്നി​ല്ലെ​ന്നും മ​ല​യാ​ളി​ ന​ഴ്സു​മാ​ർ പ​രാ​തി​പ്പെ​ട്ടു.

എ​​​ട്ടു മാ​​​സം ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ ന​​​ഴ്സി​​​ന് ഡ്യൂ​​​ട്ടി ന​​​ൽ​​​കാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്ന​​​തു​​​ൾ​​​പ്പെടെ​​​യു​​​ള്ള ഗു​​​രു​​​ത​​​ര ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന​​​തെ​​​ന്ന് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​രോ​​​പി​​​ച്ചു. ന​​​ഴ്സു​​​മാ​​​രു​​​ടെ ദു​​​ര​​​വ​​​സ്ഥ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​രം ക​​​ണ്ടെത്ത​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​നും ഡ​​​ൽ​​​ഹി, ഹ​​​രി​​​യാ​​​ന, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.