കോവിഡ് സമൂഹവ്യാപനത്തിൽ എത്തിയിട്ടില്ലെന്ന് കേന്ദ്രം
കോവിഡ് സമൂഹവ്യാപനത്തിൽ എത്തിയിട്ടില്ലെന്ന് കേന്ദ്രം
Monday, March 30, 2020 11:50 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 പ്രാ​ദേ​ശി​ക വ്യാ​പ​ന ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്കു ക​ട​ന്നി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ വെ​റും ഉൗ​ഹം മാ​ത്ര​മാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​വ​രെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 92 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നാ​ല് പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1071ഉം ​മ​രി​ച്ച​വ​ർ 29ഉം ​ആ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ശി​ശു പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ല​വും സു​ര​ക്ഷ​യും ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ പ​തി​പ്പി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മ​ന്ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ്-19 സ്ഥി​തി സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗ് വ​ഴി ന​ട​ന്ന ച​ർ​ച്ച​യി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ർ​ഷ വ​ർ​ധ​ൻ ശ്രിം​ഗ​ല​യും പ​ങ്കെ​ടു​ത്തു.


അ​തി​നി​ടെ,ഡ​ൽ​ഹി നി​സാ​മു​ദീ​നി​ൽ കൂ​ട്ട​ത്തോ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശം ഡ​ൽ​ഹി പോ​ലീ​സ് ബ​ന്ത​വ​സി​ലാ​ക്കി. ര​ണ്ടാ​ഴ്ച മു​ൻ​പ് മ​ത​പ​ര​മാ​യ ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ച​ട​ങ്ങ് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ നേ​ര​ത്തേ ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച നൂ​റി​ലേ​റെ പേ​രെ​യാ​ണ് ഇ​വി​ടെ നി​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 175 പേ​ർ​ക്കു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ആ​റ് പേ​ർ​ക്ക് നേ​ര​ത്തെ കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​സാ​മു​ദീ​നി​ലെ ആ​റു നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 289 പേ​ർ വി​ദേ​ശി​ക​ളാ​ണ്. മു​ന്നൂ​റ് പേ​രാ​ണ് കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​ത്. ഇ​വ​രെ സ​മീ​പ​ത്തു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.