മഹാരാഷ്‌ട്രയിൽ ഒരു കുടുംബത്തിലെ 25 പേർക്കു കോവിഡ്
Monday, March 30, 2020 11:50 PM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സാം​ഗ്ലി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 25 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ടു​ങ്ങി​യ വീ​ട്ടി​ൽ താ​മ​സി​ച്ച​തു കൊ​ണ്ടാ​ണ് രോ​ഗം ഇ​ത്ര​യും പേ​ർ​ക്കു പ​ട​രാ​ൻ കാ​ര​ണം. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഈ ​കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്ക് മാ​ർ​ച്ച് 23ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​ക്ക് ഉ​ൾ​പ്പെ​ടെ 21 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു.


ഇ​സ്ലാം​പു​ർ താ​ലൂ​ക്കി​ലെ കൂ​ട്ടു​കു​ടും​ബ​ത്തി​ൽ പെ​ട്ട​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ഭി​ജി​ത് ചൗ​ധ​രി പ​റ​ഞ്ഞു. 47 കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഈ ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 25 എ​ണ്ണം കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.