ഗു​ജ​റാ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു
Monday, March 30, 2020 11:50 PM IST
സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത 93 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വ​ദേ​ശ​ത്തേ​ക്കു പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ഞൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണു ഞാ​യ​റാ​ഴ്ച രാ​ത്രി തെ​രു​വി​ലി​റ​ങ്ങി​യ​ത്. ഇ​വ​രി​ലേ​റെ​യും യു​പി, ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.