കടുത്ത നിയന്ത്രണങ്ങളിൽ ക്ഷമ ചോദിച്ച് മോദി
കടുത്ത നിയന്ത്രണങ്ങളിൽ ക്ഷമ ചോദിച്ച് മോദി
Monday, March 30, 2020 12:16 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക്ക് ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു ജ​ന​ങ്ങ​ളോ​ടു ക്ഷ​മ ചോ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെന്ന് ​അ​റി​യാം; പ്ര​ത്യേ​കി​ച്ച് ദ​രി​ദ്ര​രാ​യ ജ​ന​ങ്ങ​ൾ​ക്ക്. എ​ന്നാ​ൽ, കൊ​റോ​ണ വൈ​റ​സി​നെ​തി​രേ​യു​ള്ള പോ​രാ​ട്ടം വി​ജ​യി​ക്കാ​ൻ ഇ​ത്ത​രം ക​ടു​ത്ത ന​ട​പ​ടി​ക​ൾ കൂ​ടി​യേ മ​തി​യാ​കൂ​ എന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്കു​ക എ​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. അ​തി​നു വേ​ണ്ടി​യാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മ​നഃ​പൂ​ർ​വം നി​യ​ന്ത്ര​ണം ലം​ഘി​ക്ക​ണ​മെ​ന്ന് ആ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ചി​ല​ർ അ​തു ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യി​ൽനി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വി​ഘാ​തം സൃ​ഷ്ടി​ക്കും. ലോ​ക്ക്ഡൗ​ണി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി മു​ന്ന​റി​യി​പ്പ് ന​ൽ​കി.


ഈ ​രോ​ഗം ന​മ്മെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു മു​ന്പെ നാം ​അ​തി​നെ പ്ര​തി​രോ​ധി​ച്ച് തോ​ൽ​പ്പി​ക്ക​ണം. ലോ​ക​ത്തെ മു​ഴു​വ​ൻ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​വൈ​റ​സ്. വൃ​ദ്ധ​രെ​യും യു​വാ​ക്ക​ളെ​യും ശ​ക്ത​രെ​യും ദു​ർ​ബ​ല​രെ​യു​മെ​ല്ലാം ഒ​രു​പോ​ലെ അ​ത് ബാ​ധി​ച്ചു. നി​ങ്ങ​ളെ​യും കു​ടും​ബ​ത്തെ​യും വൈ​റ​സി​ൽ നി​ന്നു ര​ക്ഷി​ക്കാ​നാ​ണ് ലോ​ക്ക്ഡൗ​ണ്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്. അ​തി​നെ​തി​രേ പോ​രാ​ടാ​ൻ ധൈ​ര്യ​വാ​ന്മാ​രാ​യി ഇ​രി​ക്കു​ക​യും ല​ക്ഷ്മ​ണ രേ​ഖ വ​ര​യ്ക്കു​ക​യും വേ​ണം.

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ സ്വ​ന്തം ആ​രോ​ഗ്യ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ര​വ​ധി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്. ന​ഴ്സു​മാ​രും ഡോ​ക്ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും അ​ട​ക്ക​മു​ള്ള മു​ന്ന​ണി പോ​രാ​ളി​ക​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യാ​ണ് ഈ ​പോ​രാ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.