ട്രെയിനുകളിൽ ഐസൊലേഷൻ ബെർത്തുകളുമായി റെയിൽവേ
ട്രെയിനുകളിൽ ഐസൊലേഷൻ ബെർത്തുകളുമായി റെയിൽവേ
Sunday, March 29, 2020 12:01 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​നു​ക​ൾ​ക്കു​ള്ളി​ൽ ഐ​സൊ​ലേ​ഷ​ൻ ബെ​ർ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കി റെ​യി​ൽ​വെ. പേ​ഷ്യ​ന്‍റ് ക്യാ​ബി​ൻ എ​ന്ന പേ​രി​ലാ​ണ് ട്രെ​യി​നു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്. ത​യാ​റാ​ക്കി​യ ട്രെ​യി​നു​ക​ൾ ഗ്രാ​മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ആ​ഴ്ച​യി​ൽ പ​ത്ത് കോ​ച്ചു​ക​ൾ വീ​തം ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളാ​ക്കി മാ​റ്റു​മെ​ന്നും നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ വ​ക്താ​വ് ദീ​പ​ക് കു​മാ​ർ അ​റി​യി​ച്ചു.


എ​സി അ​ല്ലാ​ത്ത കോ​ച്ചു​ക​ളാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളാ​ക്കി മാ​റ്റാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ട്ട് ബ​ർ​ത്തു​ക​ളു​ള്ള ഒ​രു ബ്ലോ​ക്കി​ൽ​നി​ന്നു ന​ടു​ക്കു​ള്ള​വ ഒ​ഴി​വാ​ക്കി ആ​റെ​ണ്ണം മാ​ത്ര​മാ​ക്കി മാ​റ്റും. ട്രെ​യി​നു​ക​ളി​ലെ ര​ണ്ട് ശൗ​ചാ​ല​യ​ങ്ങ​ൾ കു​ളി​മു​റി​ക​ളാ​ക്കും. ഇ​തോ​ടൊ​പ്പം ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള ക​ണ്‍സ​ൾ​ട്ടേ​ഷ​ൻ റൂം, ​ന​ഴ്സ​സ് റൂം, ​മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ഐ​സി​യു, പാ​ൻ​ട്രി എ​ന്നി​വ​യും കോ​ച്ചു​ക​ളോ​ടൊ​പ്പം സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.