ലോ​ക്ക് ഡൗ​ണ്‍: ഷഹീൻബാഗ് പ്രക്ഷോഭകരെ ഒഴിപ്പിച്ചു
ലോ​ക്ക് ഡൗ​ണ്‍: ഷഹീൻബാഗ് പ്രക്ഷോഭകരെ ഒഴിപ്പിച്ചു
Tuesday, March 24, 2020 11:43 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ ബാ​ധ​യെ നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ന​ട​ത്തി​യി​രു​ന്ന ഷ​ഹീ​ൻ​ബാ​ഗ് പ്ര​ക്ഷോ​ഭ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ണും ക​ർ​ഫ്യു​വും പ്ര​ഖ്യാ​പി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി പോ​ലീ​സും അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് സ​മ​ര​ക്കാ​രെ ഒ​ഴി​പ്പി​ച്ച​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​യ​തി​നെ​തി​രേ മു​തി​ർ​ന്ന സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ​മ​രം 101 ദി​വ​സം പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

കൊ​റോ​ണ വൈ​റ​സ് ബാ​ധ നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ൽ പൂ​ർ​ണ​മാ​യ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​മ​ര സ്ഥ​ല​ത്ത് ഉ​ണ്ടാ​കി​ല്ലെ​ന്നും കൂ​ട്ടം​ചേ​രി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


എ​ന്നാ​ൽ, നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യും ക​ർ​ഫ്യു പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രാ​യ ആ​റ് സ്ത്രീ​ക​ളും മൂ​ന്ന് പു​രു​ഷ​ന്മാ​രും സ​മ​ര സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ സ്ഥ​ല​ത്തു നി​ന്നു നീ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.