രാജ്യസഭാ തെരഞ്ഞെടുപ്പു മാറ്റി
രാജ്യസഭാ തെരഞ്ഞെടുപ്പു മാറ്റി
Tuesday, March 24, 2020 11:43 PM IST
ന്യൂ​​ഡ​​ൽ​​ഹി: കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലു​​ള്ള ന​​ട​​പ​​ടി​​ക​​ൾ തു​​ട​​രു​​ന്ന​​തി​​നി​​ടെ നാ​​ളെ ന​​ട​​ത്താ​​നി​​രു​​ന്ന രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ മാ​​റ്റി​​വ​​ച്ചു. രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള 18 സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണ് വ്യാ​​ഴാ​​ഴ്ച വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്.

ഗു​​ജ​​റാ​​ത്ത്, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നാ​​ലു വീ​​ത​​വും രാ​​ജ​​സ്ഥാ​​ൻ, മ​​ധ്യ​​പ്ര​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മൂ​​ന്നു വീ​​ത​​വും ജാ​​ർ​​ഖ​​ണ്ഡ്, മ​​ണി​​പ്പൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഓ​​രോ സീ​​റ്റു​​ക​​ളി​​ലു​​മാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. 31നു ​​ശേ​​ഷ​​മു​​ള്ള സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി പു​​തി​​യ തീ​​യ​​തി പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. ഇ​​ന്ന​​ലെ വീ​​ഡി​​യോ കോ​​ണ്‍ഫ​​റ​​ൻ​​സി​​ലൂ​​ടെ ക​​മ്മീ​​ഷ​​ൻ യോ​​ഗം ചേ​​ർ​​ന്ന​​തി​​നു​​ ശേ​​ഷ​​മാ​​ണ് ഇ​​ക്കാ​​ര്യമ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.