ഗുജറാത്ത് മോഡൽ കലാപം: മുസ്‌ലിം ലീഗ്
ഗുജറാത്ത് മോഡൽ കലാപം: മുസ്‌ലിം ലീഗ്
Saturday, February 29, 2020 2:45 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് മോ​ഡ​ൽ വ​ർ​ഗീ​യക​ലാ​പ​മാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​പ്പാ​ക്കി​യ​തെ​ന്ന് മു​സ്‌​ലിം ലീ​ഗ്. ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ക​ലാ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം ലീ​ഗ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ദു​രി​ത​ബാ​ധി​ത​ർ​ക്കു പ്രാ​ഥ​മി​ക സ​ഹാ​യ​മാ​യി 50 ല​ക്ഷം രൂ​പ ഉ​ട​നെ ന​ൽ​കു​മെ​ന്ന് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​. കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി അ​റി​യി​ച്ചു.

സം​ഘ​പ​രി​വാ​റി​ന്‍റെ വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തിരേ മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി യോ​ജി​ച്ചു​ള്ള ജ​നാ​ധി​പ​ത്യ പ്ര​തി​രോ​ധം തീ​ർ​ക്ക​ണ​മെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട് ലീ​ഗ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


നാ​ളെ തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ യോ​ജി​ച്ച പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്ന് സോ​ണി​യ ഉ​റ​പ്പു ന​ൽ​കി​യ​താ​യി കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, ട്ര​ഷ​റ​ർ പി​വി അ​ബ്ദു​ൾ വ​ഹാ​ബ്, ന​വാ​സ് ഗ​നി എം​പി, ഡോ. ​എം.​കെ. മു​നീ​ർ, കെ.​പി.​എ. മ​ജീ​ദ്, സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് മു​ന​വ്വ​ർ ​അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.