മകളുടെ മരണത്തിൽ പ്രതിഷേധിച്ചയാളെ തൊഴിച്ചു: പോലീസുകാരനു സസ്പെൻഷൻ
Friday, February 28, 2020 12:26 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്:​​​പ​​​തി​​​നാ​​​റു​​​കാ​​​രി​​​യാ​​​യ മ​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​യാ​​​ളെ തൊ​​ഴി​​ച്ച തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. സ​​​ങ്ക​​​റെ​​​ഡ്ഡി ജി​​​ല്ല​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മോ​​​ർ​​​ച്ച​​​റി​​​ക്കു സ​​​മീ​​​പം ന​​​ട​​​ന്ന മ​​​ർ​​​ദ​​​ന​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ക​​​ർ​​​ക്ക​​​ശ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി മു​​ഹ​​മ്മ​​​ദ് മ​​ഹ്മൂ​​​ദ് അ​​​ലി ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ൻ. ശ്രീ​​​ധ​​​ർ എ​​​ന്ന പോ​​​ലീ​​​സു​​​കാ​​​ര​​​നെ സ​​​സ്പെൻ​​​ഡ് ചെ​​​യ്തു.


ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു പെ​​​ണ്‌​​​കു​​​ട്ടി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. സ്വ​​​കാ​​​ര്യ​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണു പെ​​​ൺ​​​കു​​​ട്ടി പ​​​ഠി​​​ക്കു​​​ന്ന​​​ത്. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി മൃ​​​ത​​​ദേ​​​ഹം മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്പോ​​​ൾ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ച അ​​​ച്ഛ​​​ൻ പോ​​​ലീ​​​സു​​​കാ​​​രെ ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ ഇ​​​ദ്ദേ​​​ഹ​​​ത്തെ മ​​​ർദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.