കലാപം ആസൂത്രിതം; അമിത് ഷാ രാജിവയ്ക്കണം: സോണിയ
Thursday, February 27, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പം ആ​സൂ​ത്രി​ത​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി. ഡ​ൽ​ഹി​യി​ലെ സം​ഘ​ർ​ഷം ച​ർ​ച്ച ചെ​യ്യാ​ൻ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​മി​ത് ഷാ​യു​ടെ രാ​ജി കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ക്ര​മം ഉ​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ സ​മാ​ധാ​ന​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങാ​തി​രു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രേ​യും സോ​ണി​യ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി.

ക​ലാ​പ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളാ​ണ്. ക​ലാ​പം ആ​സൂ​ത്രി​ത​മാ​ണ്. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട്. അ​ക്ര​മം ത​ട​യു​ന്ന​തി​ൽ കേ​ന്ദ്ര​വും ഡ​ൽ​ഹി സ​ർ​ക്കാ​രും പ​രാ​ജ​യ​പ്പെ​ട്ടു. ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് അ​മി​ത് ഷാ ​രാ​ജി വ​യ്ക്ക​ണം. കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ ആ​വ​ശ്യ​മാ​ണി​തെ​ന്നും സോ​ണി​യ വ്യ​ക്ത​മാ​ക്കി.


ക​ലാ​പം തു​ട​ങ്ങി​യ​പ്പോ​ൾ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? ക​ലാ​പം തു​ട​ങ്ങി​യ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ എ​ന്തു വി​വ​ര​മാ​ണ് ന​ൽ​കി​യ​ത്? എ​ത്ര പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ച​ത്? സ്ഥി​തി വ​ഷ​ളാ​കു​ന്ന​തു ക​ണ്ടി​ട്ടും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ ഇ​റ​ക്കാ​ൻ വൈ​കി​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ധാ​ന​ത്തി​നാ​യി ആ​ഹ്വാ​നം ചെ​യ്യു​ന്ന പ്ര​മേ​യം പ്ര​വ​ർ​ത്ത​ക​സ​മി​തി പാ​സാ​ക്കി. സോ​ണി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ ഒഴികെയുള്ള മറ്റു നേതാക്കൾ പങ്കെടുത്തു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.