പഞ്ചാബിൽ പരിശീലനവിമാനം തകർന്ന് വ്യോമസേനാ പൈലറ്റ് മരിച്ചു
Tuesday, February 25, 2020 12:53 AM IST
പട്യാല: എൻസിസി കേഡറ്റുകൾക്കു പരിശീലനം നല്കുന്ന ചെറുവിമാനം തകർന്ന് വ്യോമസേനാ പൈലറ്റ് മരിച്ചു. ഒരു കേഡറ്റിനു പരിക്കേറ്റു. ഗ്രൂപ്പ് ക്യാപ്റ്റൻ ജി.എസ്. ചീമയാണു മരിച്ചത്.
പട്യാല ഏവിയേഷൻ ക്ലബ് എയർപോർട്ടിൽനിന്നു പറന്നുയരുന്നതിനിടെവിമാനം തകർന്നുവീഴുകയായിരുന്നു. രണ്ടു സീറ്റുള്ള വിമാനമാണിത്. എൻസിസി മൂന്നാം എയർ സ്ക്വാഡ്രണിന്റെ പരിശീലനത്തിനായി ഡെപ്യൂട്ടേഷനിലാണ് ചീമ ഇവിടെത്തിയത്. പട്യാല സ്വദേശി വിപിൻകുമാർ യാദവിനാണു പരിക്കേറ്റത്. വിപിൻ ചണ്ഡിഗഡ് കമാൻഡ് ആശുപത്രിയിൽ ചികിത്സയിലാണ്.