കോൺഗ്രസും ഇടതുമുന്നണിയും സീറ്റ് ധാരണയുണ്ടാക്കും: സോമൻ മിത്ര
Monday, February 24, 2020 2:56 AM IST
മാ​​​ൽ​​​ദ: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും സീ​​​റ്റ് ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സോ​​​മ​​​ൻ മി​​​ത്ര.

എ​​​ന്നാ​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കോ​​​ൺ​​​ഗ്ര​​​സും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും അ​​​വ​​​ര​​​വ​​​രു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മ​​​ത്സ​​​രി​​​പ്പിക്കാ​​​ൻ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു മി​​​ത്ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ബി​​​ജെ​​​പി​​​യെ​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ യോ​​​ജി​​​ച്ച പോ​​​രാ​​​ട്ട​​​ത്തി​​​ന് ത​​​ങ്ങ​​​ൾ എ​​​ല്ലാ​​​യ്പോ​​​ഴും ത​​​യാ​​​റാ​​​ണെ​​​ന്ന് സി​​​പി​​​എം നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വ് സു​​​ജ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി പ​​​റ​​​ഞ്ഞു. കോ​​​ൽ​​​ക്ക​​​ത്ത കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലേക്കും മ​​​റ്റ് 107 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​പ്രി​​​ൽ മ​​​ധ്യ​​​ത്തോ​​​ടെ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.