കാ​ട്ടു​പോത്തിന്‍റെ കുത്തേറ്റ് തൊഴിലാളി സ്ത്രീ മ​രി​ച്ചു
Sunday, February 23, 2020 12:04 AM IST
നെ​​​ല്ലി​​​യാ​​​മ്പ​​​തി: തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ബം​​​ഗാ​​​ളി സ്ത്രീ ​​​കാ​​​ട്ടു​​​പോ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ചു. നെ​​​ല്ലി​​​യാ​​​മ്പ​​​തി പോ​​​ബ്‌​​​സ​​​ണ്‍ എ​​​സ്റ്റേ​​​റ്റ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ കൊ​​​ല്‍​ക്ക​​​ത്ത ഫ​​​ര്‍​ഗ​​​നാ​​​സ് സ്വ​​​ദേ​​​ശി ബു​​​ദ്ധു​​​സ​​​ര്‍​ദാ​​​റി​​​ന്‍റെ ഭാ​​​ര്യ അ​​​നി​​​ത സ​​​ര്‍​ദാ​​​ർ (45) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.30ന് ​​​പോ​​​ബ്‌​​​സ​​​ണ്‍ എ​​​സ്‌​​​റ്റേ​​​റ്റി​​​ന്‍റെ പ്ര​​​ധാ​​​ന ഗേ​​​റ്റി​​​നു സ​​​മീ​​​പ​​​ത്തെ കാ​​​പ്പി​​​ത്തോ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. കാ​​​പ്പി​​​ക്കു​​​രു പ​​​റി​​​ക്കു​​​ന്ന​​​തി​​​നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ചെ​​​ടി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ കി​​​ട​​​ന്നി​​​രു​​​ന്ന കാ​​​ട്ടു​​​പോ​​​ത്ത് ആ​​​ള്‍​പ്പെരു​​​മാ​​​റ്റം കേ​​​ട്ട് ഓ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഓ​​​ടു​​​ന്ന​​​തി​​​നി​​​ടെ കാ​​​ട്ടു​​​പോ​​​ത്ത് അ​​​നി​​​തയെ കൊ​​​മ്പു​​​കൊ​​​ണ്ടു കു​​​ത്തി ചു​​​ഴ​​​റ്റി​​​യെ​​​റി​​​ഞ്ഞു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇവരെ ആശുപത്രിയി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ മ​​​രി​​ച്ചു.
മൃ​​​ത​​​ദേ​​​ഹം നെ​​​ന്മാ​​​റ സാ​​​മൂ​​​ഹ്യാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്രം മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍. മ​​​ക്ക​​​ള്‍: സം​​​ഗീ​​​ത, സു​​​മി​​​ത, ദീ​​​പു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.