കാഷ്മീർ മുക്തി, ദളിത് മുക്തി, മുസ്‌ലിം മുക്തി പ്ലക്കാർഡുയർത്തിയ സ്ത്രീ അറസ്റ്റിൽ
Saturday, February 22, 2020 12:52 AM IST
ബം​​ഗ​​ളൂ​​രു: പാ​​ക് അ​​നുകൂ​​ല മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി​​യ അ​​മൂ​​ല്യ ലി​​യോ​​ണ​​യ്ക്കെ​​തി​​രേ ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ യോ​​ഗ​​ത്തി​​നി​​ടെ കാ​​ഷ്മീ​​ർ മു​​ക്തി, ദ​​ളി​​ത് മു​​ക്തി, മു​​സ്‌​​ലിം മു​​ക്തി പ്ല​​ക്കാ​​ർ​​ഡു​​യ​​ർ​​ത്തി​​യ സ്ത്രീ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു.

ഇ​​വ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലാ​​ണ്. അ​​രു​​ദ്ര എ​​ന്ന സ്ത്രീ​​ക്കെ​​തി​​രേ​​യാ​​ണ്, സാ​​മു​​ദാ​​യി​​ക സ്പ​​ർ​​ധ​​യു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ച്ചു​​വെ​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ കേ​​സെ​​ടു​​ത്ത​​തെ​​ന്ന് ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ ചേ​​ത​​ൻ സിം​​ഗ് റാ​​ത്തോ​​ഡ് പ​​റ​​ഞ്ഞു. ഹി​​ന്ദു ജാ​​ഗ്ര​​ൺ വേ​​ദി​​കെ ആ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധ യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.


കാ​​ഷ്മീ​​ർ മു​​ക്തി, ദ​​ളി​​ത് മു​​ക്തി, മു​​സ്‌​​ലിം മു​​ക്തി മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ ഇം​​ഗ്ലീ​​ഷി​​ലും ക​​ന്ന​​ഡ​​യി​​ലും എ​​ഴു​​തി​​യ പ്ല​​ക്കാ​​ർ​​ഡാ​​ണു അ​​രു​​ദ്ര ഉ​​യ​​ർ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.