ടൂർ ഏജൻസി പണം തട്ടി; വിദ്യാർഥിസംഘം ഡൽഹിയിൽ കുടുങ്ങി
Saturday, February 22, 2020 12:11 AM IST
ന്യൂ​​ഡ​​ൽ​​ഹി: ടൂ​​ർ ഏ​​ജ​​ൻ​​സി പ​​റ്റി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കേ​​ര​​ള​​ത്തി​​ൽനി​​ന്നു​​ള്ള വി​​ദ്യാ​​ർ​​ഥി പ​​ഠ​​നയാ​​ത്രാ സം​​ഘം ഡ​​ൽ​​ഹി​​യി​​ൽ കു​​ടു​​ങ്ങി. മ​​ണ്ണൂ​​ത്തി ഡ​​യ​​റി സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ നി​​ന്നു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് ത​​ട്ടി​​പ്പി​​നിര​​യാ​​യ​​ത്.

എ​​ട്ടുല​​ക്ഷ​​ത്തോ​​ളം രൂ​​പ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ആ​​ദി​​ത്യ ഡെ​​സ്റ്റി​​നേ​​ഷ​​ൻ എ​​ജ​​ൻ​​സി മു​​ൻ​​കൂ​​റാ​​യി കൈ​​പ്പ​​റ്റി​​യെ​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​റ​​ഞ്ഞു. ര​​ണ്ടുദി​​വ​​സം മു​​ൻ​​പാ​​ണ് തൃ​​ശൂ​​ർ മ​​ണ്ണൂ​​ത്തി ഡ​​യ​​റി സ​​യ​​ൻ​​സ് കോ​​ള​​ജി​​ലെ 42 പേ​​ർ അ​​ട​​ങ്ങു​​ന്ന സം​​ഘം പ​​ഠ​​നയാ​​ത്ര​​യ്ക്കാ​​യി ഡ​​ൽ​​ഹി​​യിലെ​​ത്തി​​യ​​ത്. മ​​ണാ​​ലി, കു​​ളു, ഗോ​​വ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​മാ​​യി 23 ദി​​വ​​സ​​മാ​​ണ് യാ​​ത്ര ന​​ട​​ത്താ​​നി​​രു​​ന്ന​​ത്. ഇ​​തി​​നാ​​യി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​ദി​​ത്യ ഡെ​​സ്റ്റി​​നേ​​ഷ​​ൻ​​സ് എ​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന് എ​​ട്ടു ല​​ക്ഷം രൂ​​പ​​ ന​​ൽ​​കി. എ​​ന്നാ​​ൽ, ഹ​​രി​​യാ​​ന​​യി​​ലെ ക​​ർ​​ണാ​​ൽ ഡ​​യ​​റി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലേ​​ക്ക് പോ​​കാ​​ൻ ഡ​​ൽ​​ഹി​​യി​​ലെ ഹോ​​ട്ട​​ലി​​ൽ എ​​ത്തിയ​​പ്പോ​​ഴാ​​ണ് ഏ​​ജ​​ന്‍റ് പ​​ണം അ​​ട​​ച്ചി​​ട്ടി​​ല്ലെ​​ന്നും ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ടെ​​ന്നും മ​​ന​​സി​​ലാ​​യ​​ത്.


ഡ​​ൽ​​ഹി​​യി​​ലെ യാ​​ത്ര​​യ്ക്കാ​​യി ഏ​​ർ​​പ്പാ​​ടാ​​ക്കി​​യ ബ​​സി​​നും ഏ​​ജ​​ന്‍റ് പ​​ണം ന​​ൽ​​കി​​യി​​ട്ടി​​ല്ല. ടൂ​​ർ ഏ​​ജ​​ൻ​​സി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഏ​​ജ​​ന്‍റി​​ന്‍റെ ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫാ​​യ നി​​ല​​യി​​ലാ​​ണെ​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​റ​​യു​​ന്നു. തു​​ട​​ർ​​ന്ന് ഡ​​ൽ​​ഹി കേ​​ര​​ള ഹൗ​​സി​​ലെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി എ. ​​സ​​ന്പ​​ത്തി​​ന്‍റെ ഓ​​ഫീ​​സ് ഇ​​ട​​പെ​​ട്ട് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കേ​​ര​​ള ഹൗ​​സി​​ൽ ഭ​​ക്ഷ​​ണ​​വും താ​​ത്കാ​​ലി​​ക താ​​മ​​സ​​വും ഒ​​രു​​ക്കി. പി​​ന്നീ​​ട് ഇ​​വ​​ർ​​ക്ക് ക​​ർ​​ണാ​​ലി​​ലേ​​ക്ക് പോ​​കാ​​നു​​ള്ള വ​​ണ്ടി​​യും ഒ​​രു​​ക്കി​​ക്കൊ​​ടു​​ത്തു. മു​​ൻ​​കൂ​​ട്ടി നി​​ശ്ച​​യി​​ച്ച​​പ്ര​​കാ​​രം ക​​ർ​​ണാ​​ലി​​ലേ​​ക്കു​​ള്ള പ​​ഠ​​ന​​യാ​​ത്ര തു​​ട​​രും.

സം​​ഭ​​വ​​ത്തി​​ൽ ഏ​​ജ​​ൻ​​സി​​യു​​ടെ പ്ര​​തി​​ക​​ര​​ണം തേ​​ടി​​യെ​​ങ്കി​​ലും ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ല. ആ​​ദി​​ത്യ ഡെ​​സ്റ്റി​​നേ​​ഷ​​ൻസ് എ​​ജ​​ൻ​​സി​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സ് എ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.