ക്ഷീരമേഖലയ്ക്കു സബ്സിഡി കൂട്ടി
Thursday, February 20, 2020 12:38 AM IST
ന്യൂഡൽഹി: ക്ഷീരമേഖലയ്ക്കു നല്കുന്ന വായ്പകൾക്കുള്ള പലിശ സബ്സിഡി രണ്ടു ശതമാനത്തിൽനിന്നു രണ്ടര ശതമാനമാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നബാർഡ് വഴിയാണിതു നല്കുക. 50,000 ഗ്രാമങ്ങളിലെ 95 ലക്ഷം കർഷകർക്കു പ്രയോജനം കിട്ടും. ഡെയറി പ്രോസസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടി (ഡിഐഡിഎഫ്)ൽനിന്നുള്ള വായ്പകൾക്കാണ് ഈ ആനുകൂല്യം.