ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകൾ നായ ആകുമെന്ന്
Wednesday, February 19, 2020 12:28 AM IST
അഹമ്മദാബാദ്: ആർത്തവസമയത്ത് ഭർത്താവിനായി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മത്തിൽ പെൺനായ ആയി ജനിക്കുമെന്നു ഗുജറാത്തിലെ സന്യാസി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ആ ഭക്ഷണം കഴിക്കുന്നവർ അടുത്ത ജന്മത്തിൽ കാളയായി ജനിക്കും. സ്വാമിനാരായൺ ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം.
60 വിദ്യാർഥിനികളുടെ അടിവസ്ത്രമുരിഞ്ഞ് ആർത്തവപരിശോധന നടത്തിയതിന്റെ പേരിൽ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടി(എസ്എസ്ജിഐ)ലെ പ്രിൻസിപ്പൽ അടക്കം നാലു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വാമി നാരായൺ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്എസ്ജിഐ.