പ്രതിരോധത്തിന് ഇനി തിയറ്റർ കമാൻഡ് ഘടന
Wednesday, February 19, 2020 12:27 AM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്നു സേ​നാ​ വി​ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട തി​യ​റ്റ​ർ ക​മാ​ൻ​ഡു​ക​ളാ​യി പ്ര​തി​രോ​ധ​സേ​ന​ക​ളെ സ​ജ്ജ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്.

ഇ​തി​ന്‍റെ ആ​ദ്യ​ഭാ​ഗ​മാ​യി നാ​വി​ക​സേ​ന​യു​ടെ പ​ശ്ചി​മ-​പൂ​ർ​വ ക​മാ​ൻ​ഡു​ക​ളെ സം​യോ​ജി​പ്പി​ച്ച് പെ​നി​ൻ​സു​ല‌​ർ (ഉ​പ​ദ്വീ​പ്) ക​മാ​ൻ​ഡ് രൂ​പ​വ​ത്ക​രി​ക്കും. ഇ​തി​നു​ള്ള പ​ഠ​ന​ത്തി​നു മാ​ർ​ച്ച് 31 ന​കം ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യാ സ​മു​ദ്ര​മേ​ഖ​ല​യു​ടെ പൊ​തു​സു​ര​ക്ഷ ഈ ​പെ​നി​ൻ​സു​ലാ​ർ ക​മാ​ൻ​ഡി​നാ​യി​രി​ക്കും.


ജ​മ്മു കാ​ഷ്മീ​രി​ലും ഇ​തേ​പോ​ലെ സം​യു​ക്ത ക​മാ​ൻ​ഡി​ന് ഉ​ദ്ദേ​ശ്യ​മു​ണ്ട്. ഒ​രു പ്ര​ദേ​ശ​ത്തെ എ​ല്ലാ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രു ക​മാ​ൻ​ഡ​റു​ടെ കീ​ഴി​ലാ​ക്കു​ന്ന​താ​ണു തി​യ​റ്റ​ർ ക​മാ​ൻ​ഡ് സം​വി​ധാ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.