ഇന്ത്യയോടുള്ള കൂറ് ബിജെപിക്കു പണയം വയ്ക്കില്ല: ഇൽതിജ മുഫ്തി
ഇന്ത്യയോടുള്ള കൂറ് ബിജെപിക്കു പണയം വയ്ക്കില്ല: ഇൽതിജ മുഫ്തി
Wednesday, February 19, 2020 12:27 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യോ​ടു​ള്ള കൂ​റ് ബി​ജെ​പി​ക്കു പ​ണ​യം വ​യ്ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ഇ​ൽ​തി​ജ മു​ഫ്തി. ജ​മ്മു കാ​ഷ്മീ​രി​ലെ ഞെ​ട്ടി​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​ന്ന​യി​ച്ചു​മാ​ണ് ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ മ​ക​ൾ ഇ​ൽ​തി​ജ മു​ഫ്തി ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ച​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളോ​ടും കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ടും ജ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത വി​രോ​ധ​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് അ​വ​ർ​ക്ക് ക​ടു​ത്ത വി​ദ്വേ​ഷം ആ​ണു​ള്ള​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം നീ​ക്കം ചെ​യ്ത ശേ​ഷം കാ​ഷ്മീ​രി​ൽ സ്വൈ​ര​മാ​യി ചു​റ്റി​ക്ക​റ​ങ്ങാ​ൻ ക​ഴി​യു​ന്നു എ​ങ്കി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി​യെ താ​ൻ സ​ലാം വ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഇ​ൽ​തി​ജ തു​റ​ന്ന​ടി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ബ​ഹു​മാ​ന​മു​ണ്ട്. എ​ന്നാ​ൽ, അ​ദ്ദേ​ഹം തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണോ അ​തോ ബോ​ധ​പൂ​ർ​വം രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്നാ​ണ് ഇ​ൽ​തി​ജ ചോ​ദി​ച്ച​ത്.


പൊ​തു സു​ര​ക്ഷ നി​യ​മം ചു​മ​ത്തി വീ​ട്ടു ത​ട​ങ്ക​ലി​ൽ ആ​ക്കി​യി​രി​ക്കു​ന്ന ത​ന്‍റെ അ​മ്മ​യോ​ട് കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്ന​ത് അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ ദു​ഷ്ക​ര​മാ​കു​മെ​ന്ന് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ബി​ജെ​പി​യോ​ട് ചേ​ർ​ന്ന് കാ​ഷ്മീ​രി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കി​യ​തി​ൽ ത​ന്‍റെ അ​മ്മ​യോ​ട് കാ​ഷ്മീ​രി ജ​ന​ത​യ്ക്ക് വി​രോ​ധം ഉ​ണ്ടാ​യാ​ൽ അ​വ​രെ കു​റ്റം പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഇ​ൽ​തി​ജ തു​റ​ന്നു പ​റ​ഞ്ഞു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.