ദ​രി​ദ്ര​ർക്കുവേണ്ടിയുള്ള നി​സ്വാ​ർ​ഥ ​സേ​വ​ന​ം സ​ഭ​യു​ടെ മു​ഖ​മു​ദ്ര: മാ​ർ ക്ലീ​മി​സ് ബാ​വ
ദ​രി​ദ്ര​ർക്കുവേണ്ടിയുള്ള നി​സ്വാ​ർ​ഥ ​സേ​വ​ന​ം സ​ഭ​യു​ടെ മു​ഖ​മു​ദ്ര: മാ​ർ ക്ലീ​മി​സ് ബാ​വ
Tuesday, February 18, 2020 1:31 AM IST
ബം​ഗ​ളൂ​രു: ദ​രി​ദ്ര​രു​മാ​യു​ള്ള സം​വാ​ദ​വും അ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള നി​സ്വാ​ർ​ഥ​സേ​വ​ന​വും ക​ത്തോ​ലി​ക്കാ​ സ​ഭ​യു​ടെ മു​ഖ​മു​ദ്ര​യാ​ണെ​ന്ന് സീ​റോ മ​ല​ങ്ക​ര സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ണ്‍സ് നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സ​സി​ല്‍ ന​ട​ന്നു​വ​രു​ന്ന സി​ബി​സി​ഐ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​രി​ദ്ര​രു​മാ​യു​ള്ള ജീ​വി​തസം​വാ​ദം ഇ​ന്ത്യ​ൻ സ​ഭ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ദൗ​ത്യ​മാ​ണ്. ദ​രി​ദ്ര​ർ പ​ല​പ്പോ​ഴും മാ​റ്റി​നി​ർ​ത്ത​പ്പെ​ടു​ക​യാ​ണ്. അ​തി​നാ​ൽ അ​വ​രു​മാ​യു​ള്ള സം​വാ​ദം വ​ള​രെ കു​റ​വാ​ണ്. ദ​രി​ദ്ര​രോ​ടു ദൈ​വ​ത്തി​ന്‍റെ സ​ന്ദേ​ശം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത് അ​വ​രി​ൽ അ​തി​വേ​ഗം സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് കോ​ൽ​ക്ക​ത്ത​യി​ലെ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ മി​ക​ച്ച രീ​തി​യി​ൽ ന​മ്മെ പ​ഠി​പ്പി​ച്ചു​വെ​ന്നും മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ പ​റ​ഞ്ഞു.


സി​ബി​സി​ഐ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ണ്ഡ​മാ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ ഏ​ഴു​പേ​ർ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ആ​ന്‍റോ അ​ക്ക​ര​യാ​ണ് അ​വ​രെ സി​ബി​സി​ഐ സ​മ്മേ​ള​ന​ത്തി​നു മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ച, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ​യും ദു​ർ​ബ​ല​രാ​യ മു​തി​ർ​ന്ന​വ​രെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പൊ​ന്തി​ഫി​ക്ക​ൽ ക​മ്മീ​ഷ​ൻ അം​ഗം സി​സ്റ്റ​ർ അ​രീ​ന ഗോ​ൺ​സാ​ൽ​വ​സ് ആ​ർ​ജ​ഐം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും രൂ​പ​താ ത​ല​ത്തി​ൽ ശി​ശു​സം​ര​ക്ഷ​ണ ന​യം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും എ​ല്ലാ ക​ത്തോ​ലി​ക്കാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ ​ന​യം പാ​ലി​ക്ക​ണ​മെ​ന്നും പെ​രു​മാ​റ്റ​ച്ച​ട്ടം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ പ്രെ​യ​ർ ഫോ​ർ ഇ​ന്ത്യ വ​ക്താ​ക്ക​ളാ​യ ഡോ. ​രാ​ജു ഏ​ബ്ര​ഹാം, കോ​ർ​ണ​ൽ എ​ന്നി​വ​രും സി​ബി​സി​ഐ അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.