മോദി ഉദ്ഘാടനം ചെയ്ത ട്രെയിനിൽ "മിനി' ശിവക്ഷേത്രം
Tuesday, February 18, 2020 1:31 AM IST
ന്യൂ​ഡ​ൽ​ഹി: വാ​രാ​ണ​സി - ഇ​ൻ​ഡോ​ർ കാ​ശി മ​ഹാ​കാ​ൽ എ​ക്സ്പ്ര​സി​ൽ ഒ​രു സീ​റ്റ് ചെ​റി​യ ശി​വക്ഷേ​ത്ര​മാ​ക്കി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മ​ായി റെ​യി​ൽ​വേ. ശി​വ​ന്‍റെ ചി​ത്രം സ്ഥാ​പി​ച്ച​ത് സ്ഥി​ര​മാ​യി​ട്ട​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ പ​റ​യു​ന്ന​ത്. ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രെ​യി​നി​ലെ ജോ​ലി​ക്കാ​ർ പൂ​ജ​യ്ക്കാ​യി താ​ത്കാ​ലി​ക​മാ​യാ​ണ് ചി​ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

മൂ​ന്നു ജ്യോ​തി​ർ​ലിം​ഗ ക്ഷേ​ത്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള​ള ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം വാ​രാ​ണ​സി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ട്രെ​യി​നി​ലെ ബി ​ഫൈ​വ് കോ​ച്ചി​ലെ 64-ാം ന​ന്പ​ർ സീ​റ്റ് പൂ​ജ​യ്ക്കാ​യി ഒ​രു​ക്കി​യ​ത് പി​ന്നീ​ടു വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.


എ​ല്ലാ ദി​വ​സ​വും ട്രെ​യി​നി​ൽ ആ​രാ​ധ​ന​യ്ക്കാ​യി ഒ​രു സീ​റ്റ് റി​സ​ർ​വ് ചെ​യ്യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യട്രി​പ്പി​ൽ സൈ​ഡ് ലോ​വ​ർ ബെ​ർ​ത്താ​ണു പ്രാ​ർ​ഥ​ന​യ്ക്കാ​യി മാ​റ്റി​വ​ച്ച​ത്. ശി​വ​ന്‍റെ ചി​ത്ര​ങ്ങ​ൾ സീ​റ്റി​ൽ വ​ച്ചി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കു പോ​ലും ക​ണ്‍ഫേം ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത രാ​ജ്യ​ത്തെ റെ​യി​ൽ​വേ സം​വി​ധാ​ന​ത്തി​ൽ ഒ​രു സീ​റ്റ് മാ​റ്റി​വ​യ്ക്കു​ന്ന​തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

ഇ​ൻ​ഡോ​റി​നു സ​മീ​പ​മു​ള്ള ഓം​കാ​രേ​ശ്വ​ർ, ഉ​ജ്ജ​യി​നി​ലു​ള്ള മ​ഹാ​കാ​ലേ​ശ്വ​ർ, വാ​രാ​ണ​സി​യി​ലു​ള്ള കാ​ശി വി​ശ്വ​നാ​ഥ് എ​ന്നീ ജ്യോ​തി​ർ​ലിം​ഗ ക്ഷേ​ത്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് വാ​രാ​ണ​സി ഇ​ൻ​ഡോ​ർ-​കാ​ശി മ​ഹാ​കാ​ൽ എ​ക്സ്പ്ര​സി​ന്‍റെ യാ​ത്ര.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.