ജാമിയ വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
Monday, February 17, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

ഡി​സം​ബ​ർ 15നു ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ലൈ​ബ്ര​റി​യി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ലൈ​ബ്ര​റി​യി​ൽ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​രും പോ​ലീ​സ് എ​ത്തു​ന്ന​തു​ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രും പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡി​സം​ബ​ർ 15നു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ജാ​മി​യ മി​ലി​യ കോ-ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ചേ​ർ​ന്നാ​ണ് പു​റ​ത്തു​വി​ട്ട​ത്. എം​എ/ എം​ഫി​ൽ സെ​ക്‌ഷനി​ൽനി​ന്നു​ള്ള​താ​ണ് ഈ ​വീ​ഡി​യോ. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ പോ​ലീ​സ് ലൈ​ബ്ര​റി​യി​ൽ വാ​യി​ച്ചു കൊ​ണ്ടി​രു​ന്ന​വ​രെ​യും പ​ഠി​ച്ചുകൊ​ണ്ടി​രു​ന്ന​വ​രെ​യും ലാ​ത്തി​കൊ​ണ്ട് അ​ടി​ക്കു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.


ലൈ​ബ്ര​റി ഹാ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള പോ​ലീ​സ് ന​ട​പ​ടി സ​ർ​ക്കാ​ർ സ്പോ​ണ്‍സ​ർ ചെ​യ്ത തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​മാ​ണെ​ന്നും കോ​-ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​തോ​ടെ ജാ​മി​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സും സ​ർ​ക്കാ​രും പ​റ​ഞ്ഞി​രു​ന്ന​വ ക​ള്ള​മാ​ണെ​ന്നു തെ​ളി​ഞ്ഞെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് ക​ത്തി​ച്ചെ​ന്നും പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞെ​ന്നും മ​റ്റും ആ​രോ​പി​ച്ചാ​ണ് ഡി​സം​ബ​ർ 15ന് ​ജാ​മി​യ കാ​ന്പ​സി​ൽ പോലീസ് അ​ക്ര​മ​മ​ഴി​ച്ചു​വി​ട്ട​ത്. അ​തേ​സ​മ​യം, പോ​ലീ​സ് ബ​സി​ന് പെ​ട്രോ​ൾ ഒ​ഴി​ക്കു​ന്ന​തി​ന്‍റെ​യും മ​റ്റും വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.
സം​ഭ​വ​ത്തി​ൽ അ​മി​ത് ഷാ​യു​ടെ​യും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ​യും വാ​ദം പൊ​ളി​ഞ്ഞെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി​യ കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി, പോ​ലീ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ ലക്ഷ്യം ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.