സി​എ​എ: ഡി​എം​കെ​ ര​ണ്ടു കോ​ടി ഒ​പ്പു ശേ​ഖ​രി​ച്ച് രാ​ഷ്‌​ട്ര​പ​തി​ക്ക് അ​യ​ച്ചു
Monday, February 17, 2020 12:36 AM IST
ചെ​​​​ന്നൈ: ​​​​പൗ​​​​ര​​​​ത്വ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യ ഒ​​​​പ്പു​​​​ശേ​​​​ഖ​​​​ര​​​​ണ​​​​യ​​​​ജ്ഞ​​​​ത്തി​​​​ൽ ര​​​​ണ്ടു കോ​​​​ടി ഒ​​​​പ്പു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച​​​​താ​​​​യും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​ന് അ​​​​യ​​​ച്ചു​​​​കൊ​​​​ടു​​​​ത്ത​​​​താ​​​​യും ഡി​​​​എം​​​​കെ നേ​​​​താ​​​​വ് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

കോ​​​​ൺ​​​​ഗ്ര​​​​സ്, എം​​​​ഡി​​​​എം​​​​കെ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സെ​​​​ക്യു​​​​ല​​​​ർ പ്രോ​​​​ഗ്ര​​​​സീ​​​​വ് അ​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഈ ​​​​മാ​​​​സം ആ​​​​ദ്യ​​​​മാ​​​​ണ് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ഒ​​​​പ്പു​​​​ശേ​​​​ഖ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ദേ​​​​ശീ​​​​യ ജ​​​​ന​​​​സം​​​​ഖ്യ ര​​​​ജി​​​​സ്റ്റ​​​​ർ, നി​​​​ർ​​​​ദി​​​​ഷ്ട ദേ​​​​ശീ​​​​യ പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്റ്റ​​​​ർ എ​​​​ന്നി​​​​വ​​​​കൂ​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​വ​​​​യ്ക്കെ​​​​തി​​​​രാ​​​​യ ജ​​​​ന​​​​വി​​​​കാ​​​​ര​​​​മാ​​​​ണ് നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സ്റ്റാ​​​​ലി​​​​ൻ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.