ഷഹീൻബാഗ് പ്രതിഷേധക്കാർ അമിത് ഷായുടെ വസതിയിലേക്ക് മാർച്ച് നടത്തും
ഷഹീൻബാഗ് പ്രതിഷേധക്കാർ  അമിത് ഷായുടെ വസതിയിലേക്ക്  മാർച്ച് നടത്തും
Sunday, February 16, 2020 1:52 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേദഗതിക്കെതിരേ ഡ​ൽ​ഹി ഷ​ഹീ​ൻ ബാ​ഗി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വ​സ​തി​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണം എ​ന്ന​തുത​ന്നെ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

പൗ​ര​ത്വ നി​​യമ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ള്ള​വ​രു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന അ​മി​ത്ഷാ​യു​ടെ പ്ര​സ്താ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ, ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​രു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. ച​ർ​ച്ച​യ്ക്കാ​യി ഏ​തെ​ങ്കി​ലും പ്ര​തി​നി​ധി​ക​ളെ അ​മി​ത്ഷാ​യ്ക്കു മു​ന്നി​ലേ​ക്ക് അ​യ​യ്ക്കി​ല്ല. മ​റി​ച്ച്, പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​ന്ന​ട​ങ്കം ച​ർ​ച്ച​യ്ക്ക് ചെ​ല്ലു​മെ​ന്നാ​ണു ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ​റ​ഞ്ഞ​ത്. ഷ​ഹീ​ൻ​ബാ​ഗി​ൽ പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വ​നി​ത​ക​ളാ​ണ്. ഇ​വ​ർ ഇ​ന്നുച്ച​യ്ക്കു ര​ണ്ടോ​ടെ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം.


പൗ​ര​ത്വ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ള്ള​വ​രു​മാ​യി ച​ർ​ച്ച​യ്ക്കു മൂ​ന്നു ദി​വ​സം ന​ൽ​കു​ന്നു എ​ന്നാ​ണ് അ​മി​ത്ഷാ പ​റ​ഞ്ഞ​ത്. ത​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണോ വേ​ണ്ട​യോ എ​ന്ന് ഇ​നി തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​മി​ത് ഷാ ​ആ​ണെ​ന്ന് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.