17 വിമാനയാത്രക്കാർക്കു ഡൽഹിയിൽ കൊറോണ രോഗബാധ കണ്ടെത്തി
17 വിമാനയാത്രക്കാർക്കു ഡൽഹിയിൽ കൊറോണ രോഗബാധ കണ്ടെത്തി
Sunday, February 16, 2020 1:18 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ബാ​​​​ധ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പ് ചൈ​​​​ന​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​ന്നു ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​ത്തി​​​​യ 17 പേ​​​​രി​​​​ൽ രോ​​​​ഗ​​​​ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​താ​​​യി ഡ​​​ൽ​​​ഹി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്. ഫെ​​​​ബ്രു​​​​വ​​​​രി 13 വ​​​​രെ ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത് 5,700 യാ​​​​ത്ര​​​​ക്കാ​​​​രാ​​​​ണ്. ഇ​​​വ​​​രെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്ക‍ി. ഇ​​തി​​ൽ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ള്ള 4,707 പേ​​​​രെ നി​​​​രീ​​​​ക്ഷി​​​​ച്ചു. ഇ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്നാ​​​​ണ് 17 പേ​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. 68 പേ​​​​ർ ഇ​​​​പ്പോ​​​​ഴും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്.

എ​​​​ന്നാ​​​​ൽ, ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ 817 പേ​​​​രെ​​​​ക്കു​​​​റി​​​​ച്ചു വി​​​​വ​​​​ര​​​​ങ്ങ​​​​ളൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.​ ജ​​​​നു​​​​വ​​​​രി 15നു​​ ​​മു​​​​ന്പോ അ​​​​തി​​​​നു ​​ശേ​​​​ഷ​​​​മോ ചൈ​​​​ന​​​​യി​​​​ലേ​​​​ക്കും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും സ​​​​ഞ്ച​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചു​​ വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു. ചൈ​​​​ന, ഹോ​​​​ങ്കോം​​​​ഗ്, താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്, സിം​​​​ഗ​​​​പ്പൂർ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​യ​​​​വ​​​​രെ ജ​​​​നു​​​​വ​​​​രി 17 മു​​​​ത​​​​ലാ​​​​ണ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.


ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ 4,705 യാ​​​ത്ര​​​ക്കാ​​​രി​​​ൽ 1,249 പേ​​​​ർ വെ​​​​സ്റ്റ് ഡ​​​​ൽ​​​​ഹി ജി​​​​ല്ല​​​​യി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ്. 1,073 പേ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള​​​​വ​​​​രും. 11 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സെ​​​​ൻ​​​​ട്ര​​​​ലൈ​​​​സ്ഡ് ക​​​​ൺ​​​​ട്രോ​​​​ൾ റൂം ​​​​സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​നി പോ​​​​ലു​​​​ള്ള രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഉ​​​​ട​​​​ൻ അ​​​​ടു​​​​ത്തു​​​​ള്ള പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നു ഡ​​​ൽ​​​ഹി ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.