ടാ​ക്‌​സി​ ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Sunday, February 16, 2020 12:08 AM IST
കോ​യ​മ്പ​ത്തൂ​ര്‍: ടാ​ക്‌​സി ​ഡ്രൈ​വ​റെ ദു​രു​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ത്തു​സ്വാ​മി കോ​ള​നി തെ​ന്‍​വ​ടി​വു​വീ​ഥി ത്യാ​ഗ​രാ​ജ​ന്‍ (37) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ ന​ര​സിം​ഹ​നാ​യ്ക്ക​ന്‍​പാ​ള​യം ബ​സ് സ്റ്റോ​പ്പ് പ്ര​ദേ​ശ​ത്ത് കൗ​ശി​ക ന​ദി​ക്ക​ര​യി​ലാ​ണ് ത്യാ​ഗ​രാ​ജന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പെ​രി​യ​നാ​യ്ക്ക​ന്‍ പാ​ള​യം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മൃ​ത​ദേ​ഹ​ത്തി​ന​രി​കെ കി​ട​ന്നി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച വ്യ​ക്തി​യെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.