പതിവ് തെറ്റിയില്ല; റിപ്പബ്ലിക് ആഘോഷങ്ങളുടെ കൂടെപ്പാർത്ത് "എബൈഡ് വിത്ത് മി’
പതിവ് തെറ്റിയില്ല; റിപ്പബ്ലിക് ആഘോഷങ്ങളുടെ കൂടെപ്പാർത്ത്  എബൈഡ് വിത്ത് മി’
Thursday, January 30, 2020 12:11 AM IST
ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​തി​വ് തെ​റ്റി​ച്ച് വ​ന്ദേ​മാ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റി​യെ​ന്ന വി​വാ​ദ​ത്തി​നൊ​ടു​വി​ൽ ഇ​ന്ന​ലെ ഗാ​ന്ധി​ജി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട "എ​ബൈ​ഡ് വി​ത്ത് മി’ ​ക്രൈ​സ്ത​വ ഗാ​നം ബീ​റ്റിം​ഗ് ദി ​റി​ട്രീ​റ്റ് പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 1950 മു​ത​ൽ എ​ല്ലാ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ലും മി​ലി​ട്ട​റി ബാ​ൻ​ഡ് ഈ ​ഗാ​നം ആ​ല​പി​ക്കാ​റു​ണ്ട്.

ഗാ​ന്ധി​യു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഗാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ 150-ാം ജ​ന്മവാ​ർ​ഷി​ക​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. 2017ലും 2018​ലും ബീ​റ്റിം​ഗ് റി ​ട്രീ​റ്റി​ൽ ഈ ​ഗാ​നം ആ​ല​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, രാ​ജ്നാ​ഥ് സിം​ഗ് പ്ര​തി​രോ​ധ മ​ന്ത്രി ആ​യ​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ലാ​ണ് ഇ​തു​വ​രെ​യു​ള്ള ഗാ​ന​ത്തി​ന് പ​ക​രം"വ​ന്ദേ​മാ​ത​രം’ മ​തി​യെ​ന്ന നി​ർ​ദേ​ശം വ​ന്ന​ത്. എ​ന്നാ​ൽ, എ​ല്ലാ​വി​ധ​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യാ​യി ഇ​ന്ന​ലെ ബീ​റ്റിം​ഗ് ദി ​റി​ട്രീ​റ്റ് ച​ട​ങ്ങി​ൽ എ​ബൈ​ഡ് വി​ത്ത് മി ​എ​ന്ന ഗാ​നം ക​ര​സേ​ന​യു​ടെ ബാ​ൻ​ഡ് ആ​ല​പി​ച്ചു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഫു​ൾ ഡ്ര​സ് റി​ഹേ​ഴ്സ​ലി​ലും ഗാ​നം ആ​ല​പി​ച്ചി​രു​ന്നു.


വി​ല്യം ഹെ​ന്‍റി മ​ങ്ക് ന​ൽ​കി​യ ഈ​ണ​മാ​ണ് ഈ ​ഗാ​ന​ത്തി​ന് പ​ര​ക്കെ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. മ​ഹാ​ത്മ​ഗാ​ന്ധി​ക്കും ബ്രി​ട്ട​നി​ലെ ജോ​ർ​ജ് രാ​ജാ​വി​നും ഈ ​ഗാ​നം പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ വി​വാ​ഹ​വേ​ള​യി​ൽ ജോ​ർ​ജ് രാ​ജാ​വി​ന്‍റെ ആ​ഗ്ര​ഹ​മ​നു​സ​രി​ച്ച് ഈ ​ഗാ​നം ആ​ല​പി​ക്കു​ക​യു​ണ്ടാ​യി.

ബ്രൂ​സ് ലീ​യു​ടെ ഫി​സ്റ്റ് ഓ​ഫ് ഫ്യൂ​റി എ ​ചി​ത്ര​ത്തി​ൽ ബ്രാ​സ് ബാ​ൻ​ഡ് ഈ ​ഗാ​നം ആ​ല​പി​ക്കു​ന്നു​ണ്ട്. ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ ഈ ​ഗാ​നം ആ​ല​പി​ക്കു​ന്നു​ണ്ട്.
"കൂ​ടെ പാ​ർ​ക്ക നീ ​പ്രി​യ​നേ...' എ​ന്ന വ​രി​ക​ളി​ൽ മ​ല​യാ​ള​ത്തി​ലും ഈ ​ഗാ​ന​ത്തി​ന് ഏ​റെ ആ​രാ​ധ​ക​രു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.