ടി.​എ​സ്. സ​ന്ധു യു​എ​സി​ൽ അം​ബാ​സ​ഡ​ർ
ടി.​എ​സ്. സ​ന്ധു യു​എ​സി​ൽ അം​ബാ​സ​ഡ​ർ
Wednesday, January 29, 2020 12:20 AM IST
ന്യൂ​ഡ​ൽ​ഡി: ശ്രീ​ല​ങ്ക​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ത​ര​ൻ​ജി​ത് സിം​ഗ് സ​ന്ധു​വി​നെ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി ഇ​ന്നു സ്ഥാ​ന​മേ​ൽ​ക്കു​ന്ന ഹ​ർ​ഷ് വ​ർ​ധ​ന​ൻ ശൃം​ഗ്‌​ല​യ്ക്കു പി​ൻ​ഗാ​മി​യാ​യാ​ണു സ​ന്ധു​വി​ന്‍റെ നി​യ​മ​നം.

വാ​ഷിം​ഗ്ട​ണി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ 2013-17 കാ​ല​ത്തു ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ആ​യി​രു​ന്നു സ​ന്ധു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ടു​ത്ത​മാ​സം ഇ​ന്ത്യ​യി​ൽ വ​രാ​നി​രി​ക്കു​ന്ന​തും ഇ​ന്ത്യ-​യു​എ​സ് വാ​ണി​ജ്യ ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തും സ​ന്ധു​വി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്.


വാ​ഷിം​ഗ്ട​ൺ എം​ബ​സി​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി, ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ, ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​ൻ മി​ഷ​ൻ അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും സ​ന്ധു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.