സെൽഫിയെടുത്തു, ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് സൽമാൻ ഖാൻ
Wednesday, January 29, 2020 12:18 AM IST
മുംബൈ: ആരാധകന്റെ അതിരുകടന്ന സെല്‍ഫി ഭ്രമത്തിൽ ക്ഷോഭിതനായി ബോളിവുഡ് താരം സൽമാൻ ഖാൻ. തിരക്കിട്ട് നടത്തുനീങ്ങുന്നതിനിടെ ഒരാൾ സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഗോവ വിമാനത്താവളത്തിൽനിന്ന് സൽമാൻ പുറത്തേക്കു വരുമ്പോഴായിരുന്നു സംഭവം. താരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോണാണ് താരം തട്ടിപ്പറിച്ചത്. ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന് പിന്നാലെ ചെല്ലുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ സൽമാൻ മുന്നോട്ടു നടക്കുകയായിരുന്നു.