ബോഡോ തീവ്രവാദികളുമായി കരാർ; ആസാം സമാധാനപാതയിൽ
Tuesday, January 28, 2020 3:58 AM IST
ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ ലാ​ൻ​ഡു​മാ​യി സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​സാം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളും സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളു​മാ​ണ് സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ക​രാ​ർ സ​മാ​ധാ​ന​ത്തി​ന്‍റെ പു​തി​യ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.


വി​ഘ​ട​നവാ​ദം ഉ​യ​ർ​ത്തി ആ​സാ​മി​ൽ ആ​ഭ്യ​ന്ത​ര ക​ലാ​പ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സം​ഘ​ട​ന​യാ​ണ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ൻ​ഡ്. ഓ​ൾ ബോ​ഡോ സ്റ്റു​ഡ​ന്‍റ​സ് യൂ​ണി​യ​നും ആ​യു​ധം ഉ​പേ​ക്ഷി​ച്ച് ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. എ​ൻ​ഡി​എ​ഫ്ബി​യു​ടെ​യും എ​ബി​എ​സ്‌യു വി​ന്‍റെ​യും നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​ണ് കീ​ഴ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.