താക്കറെയിൽനിന്നു സോണിയ രേഖാമൂലം ഉറപ്പ് വാങ്ങിയിരുന്നു: അശോക് ചവാൻ
Tuesday, January 28, 2020 12:13 AM IST
ഔറംഗബാദ്: ഭരണഘടന അനുസരിച്ചു മാത്രമേ മഹാരാഷ്ട്രയിലെ പുതിയ സർക്കാർ പ്രവർത്തിക്കൂ എന്ന് ഉദ്ധവ് താക്കറെയിൽനിന്ന് സോണിയ ഗാന്ധി രേഖാമൂലം ഉറപ്പ് വാങ്ങിയിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി അശോക് ചവാൻ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ സോണിയ ഗാന്ധി വ്യക്തമായ മാർഗനിർദേശം ഉദ്ധവിനു നൽകിയിട്ടുണ്ടെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി കൂടിയായ ചവാൻ പറഞ്ഞു.
ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യങ്ങൾക്കു വീഴ്ച വരുത്തില്ലെന്ന ഉറപ്പ് ഉദ്ധവ് താക്കറയിൽനിന്ന് സോണിയ ഗാന്ധി എഴുതി വാങ്ങിയതായി അദ്ദേഹം പറഞ്ഞു. എൻസിപി, കോൺഗ്രസ്, ശിവസേന സഖ്യ സർക്കാരിൽ മുഖ്യമന്ത്രിയായി നവംബറിലാണ് താക്കറെ അധികരമേറ്റത്.