ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപിക്ക് 32 സീറ്റ് നഷ്ടമാകുമെന്നു സർവേ
ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ  ബിജെപിക്ക് 32 സീറ്റ് നഷ്ടമാകുമെന്നു സർവേ
Saturday, January 25, 2020 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​പ്പോ​ൾ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ൽ ബി​ജെ​പി​ക്ക് 32 സീ​റ്റ് ന​ഷ്ട​മാ​കു​മെ​ന്നു മൂ​ഡ് ഓ​ഫ് നേ​ഷ​ൻ(​എം​ഒ​ടി​എ​ൻ‌) സ​ർ​വേ. ബി​ജെ​പി​ക്ക് 271 സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​ന്ത്യാ ടു​ഡേ ഗ്രൂ​പ്പ്-​കാ​ർ​വി ഇ​ൻ​സൈ​റ്റ്സ് എം​ഒ​ടി​എ​ൻ സ​ർ​വേ പ്ര​വ​ചി​ക്കു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ഒ​രു സീ​റ്റ് കു​റ​വാ​ണി​ത്. 2019 മേ​യി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് 303 സീ​റ്റ് ല​ഭി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ൽ കോ​ൺ​ഗ്ര​സി​ന് എ​ട്ടു സീ​റ്റ് കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​വ​ച​നം. ശി​വ​സേ​ന മു​ന്ന​ണി വി​ട്ട​തും രാ​ജ്യ​മാ​കെ​യു​ള്ള പ്ര​തി​ഷേ​ധ​വും മൂ​ലം എ​ൻ​ഡി​എ​യ്ക്ക് 50 സീ​റ്റ് കു​റ​യു​മെ​ന്നാ​ണു പ്ര​വ​ച​നം. എ​ന്നി​രു​ന്നാ​ലും എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് 303 സീ​റ്റ് ല​ഭി​ച്ചേ​ക്കാം. യു​പി​എ​യ്ക്ക് 15 സീ​റ്റു​ക​ൾ കൂ​ടും. എ​ൻ​ഡി​എ​യ്ക്ക് നാ​ലു ശ​ത​മാ​നം വോ​ട്ട് കു​റ​യു​മെ​ന്നും യു​പി​എ​യ്ക്ക് ര​ണ്ടു ശ​ത​മാ​നം വോ​ട്ട് വ​ർ​ധി​ക്കു​മെ​ന്നും മൂ​ഡ് ഓ​ഫ് നേ​ഷ​ൻ സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.


രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന് മൂ​ഡ് ഓ​ഫ് നേ​ഷ​ൻ സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു. 34 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യാ​ണു മോ​ദി​ക്കു​ള്ള​ത്. 16 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യോ​ടെ ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണു ര​ണ്ടാം സ്ഥാ​ന​ത്ത്. 13 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യാ​ണ് അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​ക്കു​ള്ള​ത്. 2019 ഓ​ഗ​സ്റ്റി​ലെ സ​ർ​വേ​യി​ൽ മോ​ദി​ക്ക് 37 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.