പുട്ടും പഴംപൊരിയും ഇൻ; ആലു ബോണ്ട ഔട്ട്
Thursday, January 23, 2020 1:00 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ളു​ടെ എ​തി​ർ​പ്പും പ്ര​തി​ഷേ​ധ​വും ക​ണ​ക്കി​ലെ​ടു​ത്ത് റെ​യി​ൽ​വേ മെ​നു​വി​ൽ പു​ട്ടും പ​ഴം​പൊ​രി​യും അ​ട​ക്ക​മു​ള്ള കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ തി​ര​ികെ​യെ​ത്തി​ച്ചു. കേ​ര​ളീ​യ ഭ​ക്ഷ​ണ ശീ​ല​ത്തി​ൽ പ്ര​ധാ​ന​ഭാ​ഗ​മാ​യ അ​പ്പം, മു​ട്ട​ക്ക​റി, പൊ​റോ​ട്ട, ദോ​ശ, ച​പ്പാ​ത്തി, പു​ട്ട്, ക​ട​ല പ​ഴം​പൊ​രി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ മെ​നു​വി​ൽനി​ന്ന് റെ​യി​ൽ​വേ ഒ​ഴി​വാ​ക്കി​യി​രു​ന്നു.


പ​ഴം​പൊ​രി, ബ​ജി, ഇ​ല​യ​ട, കൊ​ഴു​ക്ക​ട്ട, ഉ​ണ്ണി​യ​പ്പം, നെ​യ്യ​പ്പം, സു​ഖി​യ​ൻ എ​ന്നി​വ​യ്ക്കു പ​ക​രം സ​മൂ​സ, ക​ച്ചോ​രി, ആ​ലു ബോ​ണ്ട, സ്റ്റ​ഫ്ഡ് പ​ക്കോ​ട എ​ന്നി​വ​യാ​ണ് വി​ള​ന്പാ​ൻ തീ​രു​മാ​നി​ച്ച​ിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.