പ്രതികളുടെ ദയാഹർജി: റിപ്പോർട്ട് നൽകാൻ തമിഴ്നാടിനോട് സുപ്രീം കോടതി
പ്രതികളുടെ ദയാഹർജി: റിപ്പോർട്ട് നൽകാൻ തമിഴ്നാടിനോട്   സുപ്രീം കോടതി
Wednesday, January 22, 2020 12:00 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ദ​യാ​ഹ​ർ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ടു സു​പ്രീം കോ​ട​തി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച സി​ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യോ​ടും റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. കേ​സി​ലെ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പേ​ര​റി​വാ​ള​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.


ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നി​രീ​ക്ഷി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ര റാ​വു, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച്, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി മോ​ണി​റ്റ​റിം​ഗ് ഏ​ജ​ൻ​സി) ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും ഇ​നി എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നും വി​മ​ർ​ശി​ച്ചു.
കേ​സ് വീ​ണ്ടും ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.