സിബി ജെ. മോനിപ്പള്ളിയുടെ സംസ്കാരം ഇന്ന്
Tuesday, January 21, 2020 12:14 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ച ക​ർ​ഷ​ക കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നാ​ഫെ​ഡ് ഡ​യ​റ​ക്ട​റും റ​ബ​ർ ബോ​ർ​ഡ് മു​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ മോ​നി​പ്പ​ള്ളി പ​ക​ലോ​മ​റ്റം കി​ഴ​ക്കേ​ക്കു​റ്റ് കു​ടും​ബാ​ഗ​മാ​യ അ​ഡ്വ. സി​ബി ജെ. ​മോ​നി​പ്പ​ള്ളി​യു​ടെ സം​സ്കാ​രം ഇ​ന്ന്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം കാ​ക്കാ​നാ​ട്ടു​ള്ള മോ​നി​പ്പ​ള്ളി വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്നു രാ​വി​ലെ പ​ത്തി​നു കാ​ക്ക​നാ​ട്ടു നി​ന്നു തി​രി​ച്ച് ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ മോ​നി​പ്പ​ള്ളി ചീ​ങ്ക​ല്ലേ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ലെ​ത്തി​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ചീ​ങ്ക​ല്ലേ​ൽ പ​ള്ളി​യി​ൽ.


ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഡ​ൽ​ഹി​യി​ലെ എ​യിം​സി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​കെ. ആ​ന്‍റ​ണി, പി.​സി. ചാ​ക്കോ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഫ. കെ.​വി. തോ​മ​സ്, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ദീ​പി​ക ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജലി​യ​ർ​പ്പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും ഇ​ന്ന​ലെ അ​നു​ശോ​ചി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.