വിലക്കയറ്റം 7.35 ശ​ത​മാ​നം
വിലക്കയറ്റം 7.35  ശ​ത​മാ​നം
Tuesday, January 14, 2020 2:01 AM IST
ന്യൂ​ഡ​ൽ​ഹി: ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി, പ​രി​ധി​ക​ൾ ത​ക​ർ​ന്നു. ചി​ല്ല​റ​വി​ല​ക്ക​യ​റ്റം കു​തി​ച്ചു​പാ​ഞ്ഞു. ഡി​സം​ബ​റി​ൽ 7.35 ശ​ത​മാ​ന​മാ​യി ചി​ല്ല​റ​വി​ല​ക​ൾ ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം.

വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ളും ടി​വി ചാ​ന​ലു​ക​ളും ധ​ന​ശാ​സ്ത്ര​ജ്ഞ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ​ക​ളി​ൽ 6.1 മു​ത​ൽ 6.5 വ​രെ ശ​ത​മാ​ന​മാ​കും ഡി​സം​ബ​റി​ലെ വി​ല​ക്ക​യ​റ്റം എ​ന്നാ​ണു ക​ണ്ടി​രു​ന്ന​ത്. അ​തി​നേ​ക്കാ​ൾ വ​ള​രെ​യ​ധി​ക​മാ​യി ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലെ വി​ല​ക്ക​യ​റ്റം. ന​വം​ബ​റി​ൽ 5.54 ശ​ത​മാ​ന​മാ​യി​രു​ന്നു ചി​ല്ല​റ​വി​ല സൂ​ചി​ക (സി​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം. ആ​റു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കാ​ണ് 7.35 ശ​ത​മാ​നം

ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​വും പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റ​വു​മാ​ണ് ഇ​ത്ര വ​ലി​യ കു​തി​പ്പി​നു കാ​ര​ണ​മാ​യ​ത്. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം ന​വം​ബ​റി​ൽ പ​ത്തു​ ശ​​ത​മാ​ന​മാ​യി​രു​ന്ന​തു ഡി​സം​ബ​റി​ൽ 14.1 ശ​ത​മാ​ന​മാ​യി. പ​ച്ച​ക്ക​റി​ വി​ല​ക്ക​യ​റ്റം ന​വം​ബ​റി​ലെ 36ൽ​നി​ന്ന് ഡി​സം​ബ​റി​ൽ 60.5 ശ​ത​മാ​ന​മാ​യി കു​തി​ച്ചു.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 7.26ഉം ​ന​ഗ​ര​മേ​ഖ​ല​യി​ൽ 7.46ഉം ​ശ​ത​മാ​ന​മാ​ണ് ഡി​സം​ബ​റി​ലെ വി​ല​ക്ക​യ​റ്റം. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം ഗ്രാ​മ​ങ്ങ​ളി​ൽ 12.97 ശ​ത​മാ​ന​വും ന​ഗ​ര​ങ്ങ​ളി​ൽ 16.12 ശ​ത​മാ​ന​വു​മാ​ണ്.
ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ ചി​ല്ല​റ​വി​ല​ക്ക​യ​റ്റം 2.11 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ല​ക​ളാ​ക​ട്ടെ ആ ​മാ​സം 2.65 ശ​ത​മാ​നം ക​ണ്ട് ഇ​ടി​ഞ്ഞി​രു​ന്നു. അ​വി​ടെ​നി​ന്നാ​ണ് ഒ​രു​വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ത്ര​ വ​ലി​യ ക​യ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.