മ​ണ്ണി​ടി​ച്ചി​ൽ: സിആർപിഎഫ് ഡിഐജിയും ഡ്രൈവറും മരിച്ചു
Monday, December 16, 2019 12:38 AM IST
ബെ​​നി​​​ഹാ​​​ൽ/​​​ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ൽ ജ​​​മ്മു​​​ശ്രീ​​​ന​​​ഗ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഡി​​ഐ​​ജി​​യും ഡ്രൈ​​വ​​റും മ​​രി​​ച്ചു. നോ​​ർ​​ത്ത് കാ​​ഷ്മീ​​ർ ഡി​​ഐ​​ജി ശാ​​ലി​​ന്ദ​​ർ കു​​മാ​​ർ സിം​​ഗ് ആ​​ണു മ​​രി​​ച്ച​​ത്. ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. റാം​​​ബാ​​​ൻ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ബ​​​നി​​​ഹാ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന സി​​​ആ​​​ർ​​​പി​​​എ​​​ഫ് സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്കു മ​​​ണ്ണും വ​​ലി​​യ ക​​​ല്ലു​​​ക​​​ളും പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.