ആശങ്കപ്പെടേണ്ട:പ്രധാനമന്ത്രി
ആശങ്കപ്പെടേണ്ട:പ്രധാനമന്ത്രി
Friday, December 13, 2019 1:00 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ബി​ല്ലി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​താ​യി ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​ല​ർ സം​ഘ​ർ​ഷ​ത്തി​ന് ആ​ക്കം കൂ​ട്ടു​ക​യാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ത​ന്നെ വി​ശ്വ​സി​ക്ക​ണ​മെ​ന്ന് വ​ട​ക്കുകി​ഴ​ക്ക​ൻ മേ​ഖ​ല​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും ജാ​ർഖ​ണ്ഡി​ൽ ബി​ജെ​പി ന​ട​ത്തി​യ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ആ​സാ​മി​ലെ​യും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പാ​ര​ന്പ​ര്യ​ങ്ങ​ൾ, സം​സ്കാ​രം, ഭാ​ഷ തു​ട​ങ്ങി​യ​വ​യെ ഈ ​ബി​ൽ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് കി​ഴ​ക്കി​ലേ​യും വ​ട​ക്ക് കി​ഴ​ക്കി​ലേ​യും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഞാ​ൻ ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണെ​ന്നും നി​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​സ്താ​വ​ന​ക​ളി​ൽ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട​രു​തെ​ന്നും മോ​ദി പ​റ​ഞ്ഞു. നേ​ര​ത്തെ ട്വി​റ്റ​റി​ലൂ​ടേ​യും പൗ​ര​ത്വ ബി​ല്ലി​നെ ന്യാ​യീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.