അയോധ്യ: പുനഃപരിശോധന ഹർജികൾ തള്ളി
അയോധ്യ: പുനഃപരിശോധന ഹർജികൾ തള്ളി
Friday, December 13, 2019 12:37 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി ക്ഷേ​ത്രം പ​ണി​യു​ന്ന​തി​നാ​യി വി​ട്ടു​ന​ൽ​കി​യ ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ത​ള്ളി. മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡും ഹി​ന്ദു മ​ഹാ​സ​ഭ​യും അ​ട​ക്കം ന​ൽ​കി​യ 18 ഹ​ർ​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച് ചേം​ബ​റി​ൽ പ​രി​ശോ​ധി​ച്ച​ശേ​ഷം ത​ള്ളി​യ​ത്. ന​വം​ബ​ർ ഒ​ൻ​പ​തി​നു പു​റ​പ്പെ​ടു​വി​ച്ച വി​ധി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു മ​തി​യാ​യ കാ​ര​ണ​ങ്ങ​ൾ ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

ചീ​ഫ് ജ​സ്റ്റീ​സി​നു പു​റ​മേ ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക് ഭൂ​ഷ​ണ്‍, അ​ബ്ദു​ൾ ന​സീ​ർ, സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ ഹ​ർ​ജി പ​രി​ശോ​ധി​ച്ച​ത്. കേ​സി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് ഹ​ർ​ജി ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള ഏ​ഴ് ക​ക്ഷി​ക​ളും ഹി​ന്ദു മ​ഹാ​സ​ഭ, നി​ർ​മോ​ഹി അ​ക്കാ​ഡ എ​ന്നി​വ​രും 40 സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.


പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ത​ള്ളി​യ​തോ​ടെ തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​കു​ക മാ​ത്ര​മാ​ണ് നി​യ​മ പോ​രാ​ട്ട​ത്തി​ൽ ശേ​ഷി​ക്കു​ന്ന അ​വ​സാ​ന പോം​വ​ഴി. നേ​ര​ത്തെ പ​രി​ഗ​ണി​ച്ച അ​ഞ്ചം​ഗ ബെ​ഞ്ചി​നൊ​പ്പം കോ​ട​തി​യി​ലെ മു​തി​ർ​ന്ന മൂ​ന്ന് ജ​ഡ്ജി​മാ​ർ കൂ​ടി ചേ​ർ​ന്നാ​വും തി​രു​ത്ത​ൽ ഹ​ർ​ജി​യും പ​രി​ശോ​ധി​ക്കു​ക. മു​ൻ ഉ​ത്ത​ര​വി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ഹ​ർ​ജി​യി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ കോ​ട​തി ത​യാ​റാ​വു​ക​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.