നിർഭയ: വധശിക്ഷ പുനഃപരിശോധനാ ഹർജി 17ന് പരിഗണിക്കും
നിർഭയ: വധശിക്ഷ പുനഃപരിശോധനാ ഹർജി 17ന് പരിഗണിക്കും
Friday, December 13, 2019 12:37 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച നി​ർ​ഭ​യ കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ലെ വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാല് പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ന​ൽ​കി​യ ഹ​ർ​ജി ഈ ​മാ​സം 17ന് ​സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കും. പ്ര​തി അ​ക്ഷ​യ് കു​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ർ​ഭ​യ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ ഡി​സം​ബ​ർ 16ന് ​ത​ന്നെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യേ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഒ​രു പ്ര​തി​യു​ടെ ഹ​ർ​ജി 17ന് ​വാ​ദം കേ​ൾ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


പ്ര​തി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​എ.പി ​സിം​ഗ് ഹാ​ജ​രാ​യി. കേ​സി​ലെ മ​റ്റു മൂ​ന്ന് പ്ര​തി​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി സു​പ്രീം​കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.