ശിവസേനയും ബിജെപിയും യോജിക്കുമെന്ന് നേതാക്കൾ
Thursday, December 12, 2019 1:38 AM IST
മും​​​ബൈ: ശി​​​വ​​​സേ​​​ന​​​യും ബി​​​ജെ​​​പി​​​യും ഉ​​​ട​​​ൻ യോ​​ജി​​​ക്കു​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന ശി​​​വ​​​സേ​​​നാ​​​നേ​​​താ​​​വ് മ​​​നോ​​​ഹ​​​ർ ജോ​​​ഷി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ശി​​​വ​​​സേ​​​ന​​​യു​​​ടെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും ഹി​​​ന്ദു​​​ത്വ​​​ര​​​ക്തം ഒ​​​ന്നാ​​​ണെ​​​ന്നും ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളും യോ​​​ജി​​​ച്ച് വീ​​​ണ്ടും സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് ച​​​ന്ദ്ര​​​കാ​​​ന്ത് പാ​​​ട്ടി​​​ലും പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം മ​​​നോ​​​ഹ​​​ർ ജോ​​​ഷി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ ശി​​​വ​​​സേ​​​ന നേ​​​തൃ​​​ത്വം ത​​​ള്ളി. പാ​​​ർ​​​ട്ടി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ട​​​ല്ല ഇ​​​തെ​​​ന്നു മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് നീ​​​ലം ഗോ​​​ർ​​​ഹെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.