നിയമവിദഗ്ധ അഡ്വ. ലില്ലി തോമസ് അന്തരിച്ചു
നിയമവിദഗ്ധ അഡ്വ. ലില്ലി തോമസ് അന്തരിച്ചു
Wednesday, December 11, 2019 12:09 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യും പ്ര​മു​ഖ നി​യ​മ വി​ദ​ഗ്ധ​യു​മാ​യ അ​ഡ്വ. ലി​ല്ലി തോ​മ​സ് (91) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സു​പ്രീം കോ​ട​തി​യി​ലെ ആ​ദ്യ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​യും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ അ​ഡ്വ​ക്ക​റ്റ് ഓ​ണ്‍ റി​ക്കാ​ർ​ഡു​മാ​ണ്. അ​റു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി ഡ​ൽ​ഹി​യി​ലാ​ണു താ​മ​സം. അ​വി​വാ​ഹി​ത​യാ​ണ്. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് ലോ​ധി റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ.

ച​ങ്ങ​നാ​ശേ​രി കു​ത്തു​ക​ല്ലു​ങ്ക​ൽ പ​രേ​ത​രാ​യ അ​ഡ്വ. കെ.​ടി. തോ​മ​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തും മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. 1955ൽ ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​യാ​യി പ്രാ​ക്ടീ​സ് തു​ട​ങ്ങി​യ ലി​ല്ലി, 1960ൽ ​സു​പ്രീംകോ​ട​തി​യി​ലേ​ക്കു പ്ര​വ​ർ​ത്ത​നം മാ​റ്റി. 1959ൽ ​നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി (എ​ൽ​എ​ൽ​എം), അ​തും ഈ ​ബി​രു​ദം നേ​ടു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​ത എ​ന്ന ച​രി​ത്രനേ​ട്ട​ത്തോ​ടെ. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ളി​ലൂ​ടെ ലി​ല്ലി തോ​മ​സ് ന​ട​ത്തി​യ പ​ല ഇ​ട​പെ​ട​ലു​ക​ളും ജു​ഡീ​ഷറി​യു​ടെ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ല വി​ധി​ക​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ഴി​മ​തി​ക്കാ​ർ​ക്കും കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാ​ഭാ​വി​ക അ​യോ​ഗ്യ​ത ഏ​ർ​പ്പെ​ടു​ത്തി​യ 2013ലെ ​സു​പ്ര​ധാ​ന വി​ധി ലി​ല്ലി തോ​മ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ന്മേ​ലാ​യി​രു​ന്നു. ബ​ഹു​ഭാ​ര്യാ​ത്വം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ഐ​പി​സി 494 ഭേ​ദ​ഗ​തി നി​യ​മ​വും ലി​ല്ലി തോ​മ​സി​ന്‍റെ കേ​സി​ൽനി​ന്നു​ണ്ടാ​യ​താ​ണ്. 60 വ​ർ​ഷ​ത്തോ​ളം നീ​ണ്ട അ​ഭി​ഭാ​ഷ​കജീ​വി​ത​ത്തി​നി​ടെ, സു​പ്രീംകോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​ഡ്വ​ക്ക​റ്റ് ഓ​ണ്‍ റി​ക്കാ​ർ​ഡ് പ​രീ​ക്ഷ​യ്ക്കെ​തി​രേ​യും ലി​ല്ലി തോ​മ​സ് നി​യ​മപോ​രാ​ട്ടം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.