‘ഞാ​നി​പ്പോ​ൾ മ​രി​ക്കും, കു​ടും​ബ​ത്തെ കാ​ത്തോ​ണേ... അ​ഗ്നി​ഗോ​ളം വി​ഴു​ങ്ങും മു​ൻ​പ് സ​ഹോ​ദ​ര​നോ​ടു യാ​ച​ന​യോ​ടെ മു​ഷ​റ​ഫ്
‘ഞാ​നി​പ്പോ​ൾ മ​രി​ക്കും, കു​ടും​ബ​ത്തെ കാ​ത്തോ​ണേ...  അ​ഗ്നി​ഗോ​ളം വി​ഴു​ങ്ങും മു​ൻ​പ് സ​ഹോ​ദ​ര​നോ​ടു യാ​ച​ന​യോ​ടെ മു​ഷ​റ​ഫ്
Monday, December 9, 2019 12:15 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ലെ റ​​ബ​​ർ ഫാ​​ക്ട​​റി​​യി​​ൽ തീ ​​പ​​ട​​ർ​​ന്നു പി​​ടി​​ക്കു​​മ്പോ​​ൾ‌ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ബി​​ജ്നോ​​റി​​ലു​​ള്ള വീ​​ട്ടി​​ലേ​​ക്ക് വി​​ളി​​ച്ചു മു​​ഷ​​റ​​ഫ് അ​​ലി പ​​റ​​ഞ്ഞ വാ​​ക്കു​​ക​​ൾ ആ​​രു​​ടെ​​യും ഉ​​ള്ളു​​ല​​യ്ക്കും. മ​​ര​​ണം ക​​ൺ​​മു​​ന്നി​​ലെ​​ത്തി​​യ​​പ്പോ​​ൾ, ര​​ക്ഷ​​പ്പെ​​ടാ​​ൻ ഒ​​രു വ​​ഴി​​യു​​മി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യ​​പ്പോ​​ൾ സ​​ഹോ​​ദ​​ര​​നെ വി​​ളി​​ച്ചു വി​​ല​​പി​​ക്കാ​​ൻ മാ​​ത്ര​​മേ മു​​ഷ​​റ​​ഫി​​ന് ആ​​യു​​ള്ളു.

തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ ഫാ​​ക്ട​​റി​​യി​​ൽ നാ​​ലു വ​​ർ​​ഷ​​മാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ് യു​​പി സ്വ​​ദേ​​ശി മു​​ഷ​​റ​​ഫ്. പു​​ല​​ർ​​ച്ചെ ഉ​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ മു​​ഷ​​റ​​ഫും അ​​ഗ്നി​​ക്കി​​ര​​യാ​​യി. ഇ​​തി​​നു മു​​ന്നേ സ​​ഹോ​​ദ​​ര​​നെ വി​​ളി​​ച്ച് അ​​യാ​​ൾ പ​​റ​​ഞ്ഞ​​തി​​ങ്ങ​​നെ “ ഇ​​വി​​ടെ മു​​ഴു​​വ​​ൻ തീ​​യാ​​ണ്. ഏ​​താ​​നും നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക​​കം ഞാ​​നും മ​​രി​​ക്കും. എ​​ന്‍റെ കു​​ടും​​ബ​​ത്തെ സം​​ര​​ക്ഷി​​ക്ക​​ണം. വീ​​ട്ടി​​ലു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്ക​​ണം.”


ഇ​തു കേ​ട്ടു ന​ടു​ങ്ങി​പ്പോ​യെ​ങ്കി​ലും, എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും ര​​ക്ഷ​​പ്പെ​​ട​​ണ​​മെ​​ന്നാ​​യി​​രു​​ന്നു സ​​ഹോ​​ദ​​ര​​ൻ തി​​രി​​ച്ചു പ​​റ​​ഞ്ഞ​​ത്. ഒ​​രു ര​​ക്ഷ​​യു​​മി​​ല്ലെ​​ന്നും മൂ​​ന്നോ നാ​​ലോ മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ താ​​ൻ ക​​ത്തി ചാ​​മ്പ​​ലാ​​കു​​മെ​​ന്നും പ​​റ​​യു​​മ്പോ​​ഴും അ​​വ​​സാ​​ന നി​​മി​​ഷ​​വും മു​​ഷ​​റ​​ഫ് പ​​റ​​ഞ്ഞ​​ത് ത​​ന്‍റെ ഭാ​​ര്യ​​യെ​​യും കു​​ഞ്ഞു​​ങ്ങ​​ളെ​​യും സം​​ര​​ക്ഷി​​ക്ക​​ണം എ​​ന്നു​​മാ​​ത്രം...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.