സോണിയ ഗാന്ധി പിറന്നാൾ ആഘോഷം വേണ്ടെന്നു വച്ചു
സോണിയ ഗാന്ധി പിറന്നാൾ ആഘോഷം വേണ്ടെന്നു വച്ചു
Monday, December 9, 2019 12:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പി​റ​ന്നാ​ൾ ആ​ഘോ​ഷം വേ​ണ്ടെ​ന്നു​വ​ച്ചു. ഡ​ൽ​ഹി​യി​ലെ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​തീ​രു​മാ​നം. ഇ​ന്നാ​ണ് സോ​ണി​യയു​ടെ 73-ാം പി​റ​ന്നാ​ൾ.


കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തെ​ലു​ങ്കാ​ന, ഉ​ന്നാ​വോ വി​ഷ​യ​ങ്ങ​ളി​ൽ അ​സ​ന്തു​ഷ്ട​യാ​യി​രു​ന്ന സോ​ണി​യ, വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നു തു​ട​ക്ക​മി​ടാ​ൻ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.